കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബര്‍ ആപ്പ് ഡിലീറ്റ് ചെയ്‌തെന്ന് യുവാവ്, കാരണം ഇതാണ്, ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി!!

Google Oneindia Malayalam News

ദില്ലി: ഡെലിവറി ബോയ് ഹിന്ദുവല്ലാത്തത് കൊണ്ട് യുവാവ് ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തില്‍ വിവിധ തരത്തില്‍ പ്രതികരണങ്ങള്‍. സൊബാറ്റോയെ യൂബര്‍ ഈറ്റ്‌സ് കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നായിരുന്നു യൂബര്‍ ഈറ്റ്‌സ് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ആസൂത്രിത ആക്രമണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. യൂബറിന്റെ ആപ്പ് ഹിന്ദുവിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഡിലീറ്റ് ചെയ്‌തെന്നായിരുന്നു ഒരു യുവാവ് ട്വീറ്ററില്‍ കുറിച്ചത്.

1

ഇതിന് പിന്നാലെ ബോയ്‌ക്കോട്ട് സൊമാറ്റോ, അണ്‍ഇന്‍സ്റ്റാള്‍ യൂബര്‍ ഈറ്റ്‌സ് എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ വന്‍ ട്രോളുകളും രംഗത്ത് വന്നിരിക്കുകയാണ്. റിതേഷ് ദുബെ എന്ന യുവാവാണ് താന്‍ യൂബറിന്റെ ആപ്പ് ഡിലീറ്റ് ചെയ്‌തെന്ന് ആദ്യം പ്രഖ്യാപിച്ചത്. ഇനി മുതല്‍ താന്‍ ഒരു രൂപ പോലും യൂബറിന് വേണ്ടി നല്‍കില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഇയാള്‍ക്ക് വന്‍ അബദ്ധമാണ് സംഭവിച്ചിരിക്കുന്നത്.

യൂബര്‍ ഈറ്റ്‌സാണ് സൊമാറ്റോയെ പിന്തുണച്ചത്. എന്നാല്‍ ഇത് ഡിലീറ്റ് ചെയ്തത് കാറുകള്‍ ബുക്ക് ചെയ്യുന്ന യൂബര്‍ ആപ്പാണ്. ഇതിനെ തുടര്‍ന്ന് വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. യൂബര്‍ ഈറ്റ്‌സിന് പ്രത്യേക ആപ്പുണ്ടെന്നും അത് ഡിലീറ്റ് ചെയ്യൂവെന്നാണ് പരിഹാസം. ആദ്യം നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തത കൊണ്ടാണ് ഡാറ്റാ യൂസേജ് വെറും പൂജ്യമായി നില്‍ക്കുന്നതെന്നും ഒരു യൂസര്‍ പരിഹസിച്ചിട്ടുണ്ട്.

ദുബെയുടെ ലൊക്കേഷനായി കാണിച്ചിരിക്കുന്നത് സില്‍വസയായിരുന്നു. ഏറ്റവും വലിയ തമാശയായിരുന്നു ഇത്. ഇവിടേക്ക് യൂബര്‍ ഈറ്റ്‌സ് ഇതുവരെ ഡെലിവറി പോലും ആരംഭിച്ചിട്ടില്ല. വന്‍ നാണക്കേടായി പോയല്ലോ ഇതെന്നാണ് മറ്റൊരു യൂസര്‍ കുറിച്ചത്. ഇതോടെ ഇയാള്‍ ഡെലിവറി അഡ്രസ് മാറ്റിയിട്ടും ഉണ്ട്. നേരത്തെ ഹിന്ദുവല്ലാത്തതയാളെ ഡെലിവറി ബോയ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമാണ് മതമെന്നുമായിരുന്നു സൊമാറ്റോയുടെ ധീരനിലപാട്.

ബീഹാര്‍ സഖ്യത്തില്‍ വിള്ളല്‍.... ബിജെപിയുടെ തീവ്രഹിന്ദുത്വത്തില്‍ നിതീഷിന് വിരോധം!!ബീഹാര്‍ സഖ്യത്തില്‍ വിള്ളല്‍.... ബിജെപിയുടെ തീവ്രഹിന്ദുത്വത്തില്‍ നിതീഷിന് വിരോധം!!

English summary
angry bigot uninstalls uber app gets trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X