റാം റഹീമിന്റെ ചിത്രങ്ങള്‍ അഴുക്കുചാലില്‍ തള്ളി; സ്വദേശക്കാര്‍ ആള്‍ദൈവത്തെ കൈവിടുന്നു
റാം റഹീമിന്റെ ചിത്രങ്ങള്‍ അനുയായികള്‍ അഴുക്കുചാലില്‍ തള്ളി
ജയ്പൂര്‍: ദേരാ സച്ചാ സൗദാ മേധാവിയും ബലാത്സംഗക്കേസില്‍ കുറ്റക്കാരനുമായ ഗുര്‍മീത് റാം റഹീമിനെതിരെ അനുയായികളും തിരിയുന്നതായി റിപ്പോര്‍ട്ട്. ആള്‍ദൈവത്തിനുവേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുമ്പോള്‍ സ്വന്തം ദേശത്തെ അനുയായികളാണ് റാം റഹീമിനെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്.
രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ സ്വദേശിയാണ് ഹരിയാണയില്‍ ആശ്രമം സ്ഥാപിച്ച റാം റഹീം. ഗംഗാനഗറിലെ ഒരു അഴുക്കുചാലില്‍ കഴിഞ്ഞദിവസംകണ്ട കാഴ്ച ഞെട്ടിക്കുന്നതാണെന്ന് ചീഫ് സാനിറ്റേഷന്‍ ഇന്‍സ്പെക്ടര്‍ പറയുന്നു. റാം റഹീമിന്റെ നൂറുകണക്കിന് ഫോട്ടോകളും പോസ്റ്ററുകളുമാണ് അഴുക്കുചാലില്‍നിന്നും കണ്ടെത്തിയത്.

ഓടയില്‍നിന്നും വെള്ളം പോകാത്തതിനെ തുടര്‍ന്ന് വൃത്തിയാക്കുമ്പോഴാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. ഈ ചിത്രങ്ങള്‍ ഓടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് വെള്ളം തടസ്സപ്പെട്ടതെന്ന് ഇന്‍സ്പെക്ടര്‍ ദേവേന്ദ്ര റാത്തോഡ് പറഞ്ഞു. ആള്‍ദൈവം ജയിലിലായതും കലാപമുണ്ടാക്കിയതുമൊക്കെ ആരാധകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആള്‍ദൈവത്തിനുവേണ്ടി കൊല്ലാന്‍പോലും മടിക്കാതെ ഒരുസംഘം തെരുവിലിറങ്ങുമ്പോഴാണ് ആള്‍ദൈവത്തിനെ സ്വന്തം ദേശത്തുനിന്നുതന്നെ പ്രതിഷേധം ഉയരുന്നത്.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications