വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി
കോഞ്ച്ഗര്‍/ഒഡീഷ: തന്നെ കുറിച്ച് സമൂഹത്തില്‍ അപവാദ പ്രചരണം നടത്തിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്ത് മാറ്റി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം നടന്നത്. 25 കാരനായ രാജേന്ദ്ര നായിക്കിന്റെ ജനനേന്ദ്രിയമാണ് ഇയാളുടെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ യുവതി അറുത്ത് മാറ്റിയത്.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 24 കാരിയായ കമലയെന്ന യുവതിയെ പോലീസ് പിടികൂടി. സാരമായി പരിക്കേറ്റ രാജേന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ..

അപവാദം പറഞ്ഞു
തന്നെ പറ്റി യുവാവ് അപവാദം പറഞ്ഞുവെന്നാരോപിച്ചുള്ള തര്‍ക്കത്തിനൊടുവിലാണ് യുവതി ജനനേന്ദ്രിയം അറുത്തെടുത്തതെന്നാണ് കോഞ്ച്ഗര്‍ പോലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ വ്യക്തമാക്കുന്നത്.

അക്രമം നടന്നത്
ബുധനാഴ്ച്ച രാത്രി ബദുഗാന എന്ന ഗ്രാമത്തിലുള്ള കമലയുടെ വീട്ടില്‍ വെച്ചായിരുന്നു അക്രമം നടന്നത്. തന്നെ പറ്റി ആളുകളോട് അപവാദം പറഞ്ഞുവെന്ന് ആരോപിച്ച് രാത്രി വീട്ടിലെത്തിയ രാജേന്ദ്രയുമായി കമല വഴക്കിട്ടിരുന്നു.

ആയുധവും
ഇരുവരും തമ്മില്‍ വാക്കേറ്റഴും കയ്യാങ്കളിയും ഉണ്ടായി. പിന്നീട് രാജേന്ദ്ര ഉറങ്ങാന്‍ പോയപ്പോഴാണ് കമല അയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. ജനനേന്ദ്രിയം മുറിക്കാന്‍ കമല ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ചികിത്സയില്‍
രാജേന്ദ്രയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കമലയെ കസ്റ്റഡിയില്‍ എടുത്തത്. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. രാജേന്ദ്ര ഇപ്പോള്‍ കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവാവ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

കൃത്യം
തര്‍ക്കത്തിന് ശേഷം യുവതിയുടെ വീട്ടില്‍ തന്നെ തങ്ങിയ ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് കമല തന്നെ അക്രമിച്ചതെന്ന് യുവാവും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉറക്കത്തിലായിരുന്നു തനിക്ക് പ്രതിരോധിക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ യുവതി കൃത്യം നിര്വ്വഹിക്കുകയായിരുന്നെന്നും രജേന്ദ്ര പോലീസിനോട് വ്യക്തമാക്കി.

പരിക്ക് ഗുരതരം
ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഹരിചന്ദപൂര്‍ ആശുപത്രിയിലും കൊഞ്ചഗര് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാല്‍ പിന്നീട് കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications