കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ കലാപം; ആസ്ഥാനം പൂട്ടി, ഓഫീസ് തകര്‍ത്തു, പ്രതിഷേധ പ്രകടനം

Google Oneindia Malayalam News

Recommended Video

cmsvideo
സീറ്റ് നിര്‍ണയത്തെ ചൊല്ലി BJPയില്‍ കലാപം | Oneindia Malayalam

ഭുവനേശ്വര്‍: മോദിക്ക് രണ്ടാമൂഴം എന്ന ലക്ഷ്യത്തോടെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയ ബിജെപി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്ഥാനാര്‍ഥി മോഹവുമായി എത്തിയ എല്ലാ നേതാക്കളെയും സംതൃപ്തിപ്പെടുത്താന്‍ സാധിക്കാത്തതാണ് പ്രശ്‌നം. കേരളത്തില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയം വൈകാനുണ്ടായ പ്രധാന കാരണവും ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ദേശീയ നേതൃത്വത്തിന്റെ തലവേദനയായിരുന്നു.

എല്ലാവരെയും ആശ്വസിപ്പിക്കാന്‍ സാധിക്കില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക രണ്ടുഘട്ടമായി പുറത്തുവിട്ടതിന് പിന്നാലെ അടിയും തുടങ്ങിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വിമതശല്യം രൂക്ഷമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ബിജെപിയുടെ ആസ്ഥാനം വിമതര്‍ പൂട്ടിയിട്ടു എന്ന വിവരം ഒഡീഷയില്‍ നിന്ന് വന്നിരിക്കുന്നത്....

 പട്ടിക പുറത്തുവിട്ടതോടെ

പട്ടിക പുറത്തുവിട്ടതോടെ

സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതോടെ ബിജെപിയില്‍ ആഭ്യന്തര കലാപം ശക്തിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തര്‍ക്കം പരസ്യമായിരിക്കുന്നത്.

 പാര്‍ട്ടി ആസ്ഥാനം പൂട്ടിയിട്ടു

പാര്‍ട്ടി ആസ്ഥാനം പൂട്ടിയിട്ടു

ഒഡീഷയിലെ വിമത നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഭുവനേശ്വറിലെ പാര്‍ട്ടി ആസ്ഥാനം പൂട്ടിയിട്ടു. ഇനി ഓഫീസ് പ്രവര്‍ത്തിക്കേണ്ട എന്നാണ് അവര്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ഒഡീഷ.

നേതാവിന് സീറ്റില്ലെങ്കില്‍...

നേതാവിന് സീറ്റില്ലെങ്കില്‍...

പ്രമുഖ ബിജെപി നേതാവ് അമിയ ദാഷിന്റെ അനുയായികളാണ് നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധം നടത്തിയത്. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ആസ്ഥാനത്തെ പ്രധാന കവാടം അടച്ചിടുകയായിരുന്നു. തങ്ങളുടെ നേതാവിന് സീറ്റില്ലെങ്കില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കേണ്ട എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ബിജെപി വന്‍ ജയ സാധ്യതകള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. ഭരണകക്ഷിയായ ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. രണ്ടാംസ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു.

 വിവാദത്തിന് കാരണം

വിവാദത്തിന് കാരണം

ഒട്ടേറെ ബിജെഡി നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ പലര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പഴയ പ്രമുഖരായ നേതാക്കളെ തഴഞ്ഞതാണ് വിവാദത്തിന് കാരണം. പുതിയ സാഹചര്യത്തില്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തുമെന്നാണ് കരുതുന്നത്.

 സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെഡി തന്നെയാണ് മികച്ച വിജയം നേടിയത്. എന്നാല്‍ ബിജെപി നില മെച്ചപ്പെടുത്തു. ശേഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയത് പാര്‍ട്ടിക്ക് പ്രതീക്ഷ ഇരട്ടിയാക്കിയിരുന്നു.

 കളംമാറിയവര്‍

കളംമാറിയവര്‍

ഈ സാഹചര്യത്തിലാണ് ബിജെപി വരുന്ന തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നിരവധി പ്രമുഖരാണ് കളംമാറിയത്. മാറിയെത്തിയ പലര്‍ക്കും ബിജെപി സീറ്റ് നല്‍കി.

പഴയ നേതാക്കളെ അകറ്റി

പഴയ നേതാക്കളെ അകറ്റി

ബിജെഡിയില്‍ നിന്ന് രാജിവെച്ച് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ബാബു സിങ്. ഇദ്ദേഹത്തിന് എക്മറ ഭുവനേശ്വര്‍ സീറ്റ് നല്‍കിയതാണ് വിവാദമായത്. നേരത്തെ ഇവിടെ മല്‍സരിച്ചിരുന്ന അമിയ ദാഷിന് സീറ്റ് നല്‍കിയതുമില്ല.

99 പേരുടെ പട്ടിക പുറത്തിറക്കി

99 പേരുടെ പട്ടിക പുറത്തിറക്കി

99 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇതില്‍ അമിയ ദാഷിന്റെ പേരില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പകരം ബാബു സിങിനെ മല്‍സരിപ്പിക്കുന്നുവെന്നറിഞ്ഞതോടെ പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

നേതാക്കള്‍ ഇടപെട്ടു

നേതാക്കള്‍ ഇടപെട്ടു

അമിയ ദാഷിന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ആസ്ഥാനത്തിന് മുമ്പില്‍ കുത്തിയിരുന്നു. നേതാക്കള്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഓഫീസ് ബലം പ്രയോഗിച്ച് പൂട്ടുകയായിരുന്നു. ഇതോടെ ദേശീയ-സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു.

 ഓഫീസ് അടിച്ചുതകര്‍ത്തു

ഓഫീസ് അടിച്ചുതകര്‍ത്തു

സംസ്ഥാന ഉപാധ്യക്ഷന്‍ സമിര്‍ മൊഹന്ദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കവാടം തുറന്നുകൊടുത്തു. അതേസമയം, ലക്ഷ്മിപൂരിലെ ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ രാത്രി തല്ലിത്തകര്‍ത്തു. ബിജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്ന കുമുന്ദ് സോന്തയ്ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

നേതാക്കളെ അമ്പരപ്പിച്ചു

നേതാക്കളെ അമ്പരപ്പിച്ചു

ജാജ്പൂര്‍ ജില്ലയിലെ ബദാചന, ഭദ്രക് ജില്ലയിലെ ബസുദേവ്പൂര്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധ പ്രകടനംനടന്നു. പശ്ചിമ ബംഗാളിലും പ്രതിഷേധമുണ്ട്. പല പാര്‍ട്ടി ഓഫീസുകളിലേക്കും ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്.

മോദിക്കെതിരെ തൊഗാഡിയ മല്‍സരിക്കും!! ബിജെപി കോട്ടകളില്‍ ആശങ്ക; പ്രതിപക്ഷത്തിന് സന്തോഷംമോദിക്കെതിരെ തൊഗാഡിയ മല്‍സരിക്കും!! ബിജെപി കോട്ടകളില്‍ ആശങ്ക; പ്രതിപക്ഷത്തിന് സന്തോഷം

English summary
Angry over ticket distribution, BJP candidates lock party’s Odisha headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X