യോഗി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വേദനിപ്പിച്ചു; ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന് യോഗി ആദിത്യനാഥ് നല്‍കിയ മറുപടിയാണ് നേതാക്കളുടെ രാജിക്ക് കാരണം.
കോണ്‍ഗ്രസുകാര്‍ അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബംജ്‌റംഗ്ബലിയെ ഒപ്പം നിര്‍ത്താം എന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് പാര്‍ട്ടിക്ക് അകത്തും പുറത്തുമായി നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബിജെപി നേതാക്കളുടെ രാജി.

പാര്‍ട്ടി റാവു നഗര്‍ വൈസ് പ്രസിഡന്റ് സോനു അന്‍സാരി, മഹാറാണ പ്രതാപ് മണ്ഡല്‍ വൈസ് പ്രസിഡന്റ് ഡാനിഷ് അന്‍സാരി, മണ്ഡല്‍ വൈസ് പ്രസിഡന്റ് അമന്‍മേമന്‍, ഇന്‍ഡോറിലെ മൈനോറിറ്റി സെല്‍ അംഗങ്ങളായ അനീസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയവരാണ് ബി.ജെ.പി വിട്ടത്












Click it and Unblock the Notifications