മോദിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ അംബാനി തയ്യാര്‍
മുംബൈ: ക്രിക്കറ്റ് - സിനിമാ താരങ്ങള്‍ക്ക് പിന്നാലെ വ്യവസായ പ്രമുഖന് അനില്‍ അംബാനിയും നരേന്ദ്ര മോദിയുടെ വെല്ലുവിളി ഏറ്റെടുത്തു. ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്റെ ഭാഗമായാണ് മോദി അനില്‍ അംബാനിയെ വെല്ലുവിളിച്ചത്. വെല്ലുവിളി സന്തോഷെത്തോടെ ഏറ്റെടുത്ത അംബാനി ബുധനാഴ്ച രാവിലെയാണ് വെല്ലുവിളി ഏറ്റെടുത്ത് മുംബൈയില്‍ ക്ലീനിംഗ് പരിപാടിക്ക് ഇറങ്ങിയത്.
വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല, സ്വച്ഛ് ഭാരത് അഭിയാന് വിജയിപ്പിക്കാനായി ഒമ്പത് പേരെ അംബാനി നോമിനേറ്റ് ചെയ്യുകയും ചെയ്തു. ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചന്, ഹൃതിക് റോഷന്, ബോക്സിംഗ് താരം മേരി കോം, തെലുങ്ക് നടന് നാഗാര്‍ജുന, ടെന്നീസ് താരം സാനിയ മിര്‍സ, എഴുത്തുകാരായ ശോഭ ഡേ, ശേഖര്‍ ഗുപ്ത, പ്രസൂണ്‍ ജോഷി എന്നിവരെയാണ് അംബാനി ചാലഞ്ച് ചെയ്തിരിക്കുന്നത്.

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അംബാനി പറഞ്ഞു. തന്റെ വെല്ലുവിളി ഏറ്റെത്ത അനില്‍ അംബാനിയെ നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രശംസിച്ചു. ഒക്ടോബര്‍ രണ്ടിനാണ് 2019 ല്‍ ഇന്ത്യ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് അഭിയാന് ക്യാംപെയ്ന് തുടങ്ങിയത്.
ക്രിക്കറ്റ് ഇതാഹാസമായ സച്ചിന് തെണ്ടുല്‍ക്കര്‍, ഉലകനായകന് കമല്‍ ഹാസന്, ബോളിവുഡ് നായികയും ഓണ്‍ സ്്ക്രീന്‍ മേരി കോമുമായ പ്രിയങ്ക ചോപ്ര, ബോളിവുഡിന്റെ മസില്മാന് സല്മാന് ഖാന്, കോണ്‍ഗ്രസ് എം പി ശശി തരൂര്‍ തുടങ്ങിയ പ്രമുഖര്‍ മോദിയുടെ വെല്ലുവിളി ഏറ്റെടുത്തു. കേരളത്തില്‍ മമ്മൂട്ടിയാണ് ക്ലീന്‍ ഇന്ത്യ ക്യാംപെയ്നിനെ പിന്തുണക്കുന്നവരില്‍ പ്രമുഖന്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications