കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറിക്സണ്‍ ഗ്രൂപ്പിന് 80 ബില്ല്യണ്‍ ഡോളര്‍ നല്‍കാനുള്ള കാലാവധി ചൊവ്വാഴ്ച അവസാനിക്കും, തുക നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനി ജയിലിലേക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: ഏറെ പഴക്കമുള്ള ടെലികോം പ്രശ്‌നത്തിന് പരിഹാരമായി കോടതി നിര്‍ദ്ദേശിച്ച തുക കൈമാറാന്‍ അനില്‍ അംബാനിക്കു മുന്നില്‍ അവശേഷിക്കുന്നത് ഒരു ദിവസം മാത്രം. 80 മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ ജയിലിലെത്തും. ടെലികോം മെയിന്റനന്‍സിനായി എറിക്‌സണ്‍ എബിക്ക് തുക നല്‍കുന്നതിന് വീഴ്ച്ച വരുത്തിയതിനാല്‍ സുപ്രീം കോടതി കോടതിഅലക്ഷ്യക്കേസില്‍ എറിക്‌സണ്‍ ഇന്ത്യയക്ക്‌നാലഴ്ച്ചയ്ക്കകം നല്‍കണമെന്നും അല്ലാത്ത പക്ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

<strong>യുഎന്‍ സുരക്ഷ സമിതിയിലെ നീക്കത്തിന് പിന്നാലെ പാകിസ്താന്‍ ദിന പരേഡിന് ചൈനയുടെ ഫൈറ്റേഴ്സ്, പാകിസ്താന്‍ എല്ലാ കാലത്തും സുഹൃത്തെന്ന് ചൈന </strong>യുഎന്‍ സുരക്ഷ സമിതിയിലെ നീക്കത്തിന് പിന്നാലെ പാകിസ്താന്‍ ദിന പരേഡിന് ചൈനയുടെ ഫൈറ്റേഴ്സ്, പാകിസ്താന്‍ എല്ലാ കാലത്തും സുഹൃത്തെന്ന് ചൈന

അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന് ടാക്‌സ് റിഫണ്ട് ഇനത്തില്‍ 260 കോടി രൂപ ലഭിക്കാന്‍ നടപടി സ്വീകരിക്കാത്തതും അംബാനിക്ക് തിരിച്ചടി ആയിരിക്കയാണ്. ചൊവ്വാഴ്ച്ചയ്ക്കകം അംബാനി തുക അടച്ചില്ലെങ്കില്‍ മൂന് മാസം ജയില്‍ ശ്ിക്ഷ അനുഭവിക്കേണ്ടി വരും. 300 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന കമ്പനി 55 ബില്യണിലെത്തിയിരുന്നു. നഷ്ടത്തില്‍ ഓടുന്ന കമ്പനി കടബാധ്യത തീര്‍ക്കാനായി ആസ്തികള്‍ വില്‍ക്കുകയാണിപ്പോള്‍. മുകേഷ് അംബാനിയുടെ വിജയത്തിന് മു്ന്നില്‍ അനില്‍ അംബാനിയുടെ പരാജയം വൈരുദ്ധ്യമാകുന്നു.

Anil Ambani

എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. അനില്‍ അംബാനിയുടെ ആസ്തിയുടെ ഭൂരിഭാഗവും ബിസിനസ് ആവശ്യങ്ങള്‍ക്കായി നഷ്ടപ്പെടുത്തുകയായിരുന്നു. എറിക്‌സണ്‍ ഗ്രൂപ്പ് നല്‍കിയ കോടതി അലക്ഷ്യ കേസില്‍ അംബാനിക്കായി ഹാജരായ അഭിഭാഷകന്‍ തുക തിരിച്ചടക്കാന്‍ അംബാനിയുടെ കൈയില്‍ പണമില്ലെന്ന് അറിയിക്കുകയും ടാക്‌സ് റിഫണ്ട്് നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെടാന്‍ കോടതിയോട് ആവ്ശ്യപ്പെട്ടെങ്കിലും കോടതി അത് ചെയ്തിരുന്നില്ല. സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ അംബാനിയില്‍ നിന്ന് നേടിയ വ്യക്തി ജാമ്യമാണ് അംബാനിക്ക് മൂന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിയെഴുതാന്‍ കാരണമായത്.

English summary
Anil Ambani has to ay $80 billion by tomorrow to Erikson group other wise he will be send to jail for the term of three year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X