കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാണ കപൂര്‍ തടിച്ചുകൊഴുത്തപ്പോള്‍ അനില്‍ അംബാനി തകര്‍ന്നോ? ഉദ്യോഗസ്ഥരെയും വിളിപ്പിക്കും, 12800 കോടി!

  • By Desk
Google Oneindia Malayalam News

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്തു. യെസ് ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കമ്പനികളില്‍ റിയലന്‍സുമുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ റിലയന്‍സ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് എന്‍പോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തീരുമാനം.

നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേളയില്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനില്‍ അംബാനി എത്തിയിരുന്നില്ല. പിന്നീടാണ് വ്യാഴാഴ്ച പകല്‍ 11 മണിക്ക് എത്തണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം ഇന്ന് അനില്‍ അംബാനി ഹാജരായി. 12800 കോടി രൂപയുടെ വായ്പയാണ് യെസ് ബാങ്കില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പ് എടുത്തത് എന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 മുംബൈ ഓഫീസില്‍ ഹാജരായി

മുംബൈ ഓഫീസില്‍ ഹാജരായി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ മുംബൈയെ ഓഫീസിലാണ് അനില്‍ അംബാനി ചോദ്യം ചെയ്യലിന് ഹാജരായത്. യെസ് ബാങ്കില്‍ നിന്ന് ലഭിച്ച വായ്പയുടെ വിവരങ്ങളാണ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞത്. ഒട്ടേറെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കോടികളുടെ വായ്പയാണ് യെസ്ബാങ്ക് അനുവദിച്ചത്. ഇതില്‍ തിരിമറി നടന്നുവെന്നാണ് ആരോപണം.

റാണ കപൂറിന്റെ കുടുംബം കൊഴുത്തു

റാണ കപൂറിന്റെ കുടുംബം കൊഴുത്തു

കോടികളുടെ വായ്പകള്‍ വിവിധ കമ്പനികള്‍ക്ക് യെസ് ബാങ്ക് അനുവദിക്കുമ്പോള്‍ ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ആരോപണം. കുടുംബത്തിന്റെ പേരിലുള്ള കമ്പനികള്‍ വഴിയാണ് കൈക്കൂലി വാങ്ങിയതത്രെ. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് സമയം നീട്ടി നല്‍കി ഈ കമ്പനികളെ റാണ കപൂര്‍ സഹായിച്ചിരുന്നു.

അനില്‍ അംബാനി ഗ്രൂപ്പ് തകര്‍ച്ചയിലേക്ക്

അനില്‍ അംബാനി ഗ്രൂപ്പ് തകര്‍ച്ചയിലേക്ക്

അനില്‍ അംബാനി ഗ്രൂപ്പ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. റാണ കപൂറിന്റെ കുടുംബമാകട്ടെ അടുത്തിടെ സംശയസ്പദമായ ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. യെസ് ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍, മറ്റു ഇടപാടുകള്‍ എന്നിവയാണ് അനില്‍ അംബാനിയോട് ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്.

12800 കോടി രൂപ

12800 കോടി രൂപ

12800 കോടി രൂപയുടെ വായ്പയാണ് റിലയന്‍സ് ഗ്രൂപ്പ് യെസ്ബാങ്കില്‍ നിന്ന് എടുത്തത് എന്നാണ് വിവരം. റാണ കപൂറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും സിബിഐയും കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചത്.

ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

റാണ കപൂര്‍, ഭാര്യ, മക്കള്‍, അവരുടെ കമ്പനികള്‍ എന്നിവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് റിലയന്‍സ് ഗ്രൂപ്പ് അവകാശപ്പെടുന്നു. വായ്പ എടുത്തതെല്ലാം രേഖാമൂലമുള്ള ഇടപാടാണെന്നും തിരിമറി നടന്നില്ലെന്നും അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അതേസമയം, ചില സംശയങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത് ദൂരീകരിക്കുന്നതിന് റിലയന്‍സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.

ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍

ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍

റാണ കപൂര്‍ തന്റെ ഭാര്യയുടെ പേരില്‍ ചില സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. യെസ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത കമ്പനിയില്‍ നിന്നാണ് സ്വത്തുക്കള്‍ വാങ്ങിയത്. ഇക്കാര്യത്തില്‍ സിബിഐയും ഇഡിയും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സ്വത്തുക്കള്‍ കൈക്കൂലിയായി സമ്മര്‍ദ്ദം ചെലുത്തി വാങ്ങിയതാണോ എന്നാണ് അന്വേഷിക്കുന്നത്.

രഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗംരഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗം

രൂപയുടെ മൂല്യം ഇടിഞ്ഞ് താഴ്ന്നു; പ്രവാസികള്‍ക്ക് വന്‍ നേട്ടം, എണ്ണവിലയും സ്വര്‍ണവും കുത്തനെ ഇടിഞ്ഞുരൂപയുടെ മൂല്യം ഇടിഞ്ഞ് താഴ്ന്നു; പ്രവാസികള്‍ക്ക് വന്‍ നേട്ടം, എണ്ണവിലയും സ്വര്‍ണവും കുത്തനെ ഇടിഞ്ഞു

English summary
Anil Ambani Questioned In Yes Bank Money Laundering Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X