കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയൻസ് കമ്മ്യൂണിക്കേഷൻസിൽ കൂട്ടരാജി: രാജിവെച്ചത് അനിൽ അംബാനിയും നാല് പേരും!!

Google Oneindia Malayalam News

മുംബൈ: റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് അനിൽ അംബാനി രാജിവെച്ചു. അംബാനിക്ക് പുറമേ കമ്പനിയുടെ നാല് ഡയറക്ടർമാരും രാജിവെച്ചിട്ടുണ്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വിൽക്കുന്ന സാഹചര്യത്തിലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ സ്ഥാനം ഉപേക്ഷിക്കുന്നത്. ഛായാ വിരാനി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചാർ എന്നിവരാണ് രാജിവെചച്ച മറ്റുള്ളവർ. കമ്പനി ശനിയാഴ്ച മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 ശിവസേന ഇനി ബിജെപിയുമായി കൊമ്പുകോര്‍ക്കും.... രാജ്യസഭയിലും പ്രതിപക്ഷത്തിരിക്കും!! ശിവസേന ഇനി ബിജെപിയുമായി കൊമ്പുകോര്‍ക്കും.... രാജ്യസഭയിലും പ്രതിപക്ഷത്തിരിക്കും!!

റിലൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മണികണ്ഠൻ വി നേരത്തെ തന്നെ രാജിവെച്ചിരുന്നു. ഇവർ രാജിവെച്ച വിവരം കമ്പനികൾക്ക് വായ്പ നൽകിയവർക്ക് അയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി. റിലയൻസിന്റെ ഓഹരികളിലും ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 0.59 രൂപക്കാണ് റിലയൻസ് ഓഹരികൾ ക്ലോസ് ചെയ്ത്. ഇതിൽ 3.28 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം 1,141 കോടി രൂപയായിരുന്നു റിലയൻസിന്റെ ലാഭം. എന്നാൽ ഇത്തവണ രണ്ടാം പാദത്തിൽ റിലയൻസിന്റെ നഷ്ടം 30, 142 കോടിയാണ്.

anilambani-1

ജൂലൈ- സെപ്തംബർ മാസത്തിൽ വോഡഫോൺ- ഐഡിയയ്ക്ക് 50, 921.9 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. ഭാരതി എയർടെല്ലിന് 23,000 കോടിയാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. അനിൽ അംബാനിയുടെ പൂട്ടിയ സ്ഥാപനങ്ങളിൽ ടിവി ചാനലും ഉൾപ്പെട്ടിരുന്നു. ഇതിന് പുറമേ മറ്റ് സ്ഥാപനങ്ങൾ നിർത്തുന്നതായുള്ള പ്രഖ്യാപനങ്ങളും പുറത്തുവന്നിരുന്നു.

English summary
Anil Ambani resigns as Reliance Communications director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X