കൈയ്യിൽ പണമില്ല, വായ്പ തിരിച്ചടയ്ക്കാനാവില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയിൽ
മുംബൈ: തന്റെ ആകെ മൂല്യം ഇപ്പോൾ പൂജ്യമാണെന്ന് അനിൽ അംബാനി. വായ്പാ പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയിൽ ലണ്ടൻ ബാങ്കിൽ വിചാരണ നേരിടവെയാണ് അംബാനിയുടെ തുറന്നു പറച്ചിൽ. തന്റെ നിക്ഷേപങ്ങളുടെ മൂല്യം തകർന്നെന്നും ബാധ്യതകൾ കണക്കിലെടുക്കുമ്പോൾ നിലവിൽ തന്റെ മൂല്യം പൂജ്യമാണെന്നും അനിൽ അംബാനി പറഞ്ഞു. 3 ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാനുള്ള സ്വത്തുക്കൾ തന്റെ കൈവശമില്ലെന്നും അനിൽ അംബാനി വ്യക്തമാക്കി.
മൂന്ന് സർക്കാർ നിയന്ത്രണത്തിലുള്ള ചൈനീസ് കമ്പനികളാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2012ൽ 925 മില്യൺ ഡോളറിന്റെ വായ്പ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന് നൽകിയെന്നും ഇതിന്റെ തിരിച്ചടവ് മുടങ്ങിയെന്നും പരാതിയിൽ ബാങ്കുകൾ ആരോപിക്കുന്നു. അടുത്ത ആറാഴ്ചയ്ക്കുളളിൽ 100 മില്യൺ ഡോളർ അടയ്ക്കണമെന്ന് ലണ്ടൻ കോടതി ഉത്തരവിട്ടു. ഇതിനെതിരെ അപ്പീൽ പോകുമെന്ന് മുകേഷ് അംബാനി അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരനാണ് മുകേഷ് അംബാനി. 56.5 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അടുത്ത കാലത്തായി അനിൽ അംബാനിയുടെ ബിസിനസ്സിന് വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. അദ്ദേഹത്തിന്റെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് കഴിഞ്ഞ വർഷം പാപ്പരത്തത്തിനായി അപേക്ഷ നൽകിയിരുന്നു. അതിസമ്പന്നരായ അംബാനി കുടുംബം മുൻ കാലങ്ങളിൽ പരസ്പരം സഹായിച്ചിരുന്നുവെന്നും ഇപ്പോൾ അത്തരം സഹായങ്ങൾ ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു.












Click it and Unblock the Notifications