കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിയൻ അംബാനിയെ ചേർത്ത് പിടിച്ച് മുകേഷ് അംബാനി; ജയിൽ ശിക്ഷയൊഴിവാക്കിയത് 462 കോടി പിഴയൊടുക്കി

Google Oneindia Malayalam News

Recommended Video

cmsvideo
അനിയൻ അംബാനിയെ ചേർത്ത് പിടിച്ച് മുകേഷ് അംബാനി | Oneindia Malayalam

മുംബൈ: സ്വീഡിഷ് കമ്പനിയായ എറിക്സണ് നൽകാനുള്ള പിഴ ഒടുക്കാൻ സഹായിച്ചതിന് ചേട്ടൻ അംബാനിക്ക് നന്ദി പറഞ്ഞ് സഹോദരൻ അനിൽ അംബാനി. ജയിൽ ശിക്ഷയിൽ നിന്നു രക്ഷപെടാൻ എറിക്സണ് 458.77 കോടി രൂപയാണ് തിങ്കളാഴ്ച മുകേഷ് അംബാനി കൈമാറിയത്. കഴിഞ്ഞ മാസമാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിനോട് എറിക്സൺ കമ്പനിക്കുള്ള കുടിശ്ശിക നാലാഴ്ചയ്ക്കകം അടച്ചുതീർക്കണമെന്ന് ഉത്തരവിട്ടത്. തുക കൈമാറാത്ത പക്ഷം 3 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

സമയ പരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അനിൽ അംബാനിക്ക് സഹായഹസ്തവുമായി സഹോദരൻ മുകേഷ് അംബാനി എത്തിയത്. മുകേഷ് അംബാനിക്ക് നന്ദി അറിയിച്ചുകൊണ്ട് ഹൃദയസ്പർശിയായ ഒരു വാർത്താക്കുറിപ്പ് അനിൽ അംബാനിക്ക് വേണ്ടി റിലയൻസ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയിട്ടുണ്ട്.

ambani

ആത്മാർത്ഥവും, ഹൃദയം നിറങ്ങതുമായ നന്ദി, എന്റെ സഹോദരൻ മുകേഷ് അംബാനിയേയും നിതാ അംബാനിയേയും അറിയിക്കുന്നു. പ്രതിസന്ധിഘട്ടത്തിൽ അവർ എനിക്കൊപ്പം നിന്നു. സമയോചിതമായ ഇടപെടലിലൂടെ കുടുംബ മൂല്യങ്ങളോട് എങ്ങനെയാണ് നീതി പുലർത്തേണ്ടതെന്ന് കാണിച്ചു തന്നു. ഞാനും എന്റെ കുടുംബവും അവരോട് കടപ്പെട്ടിരിക്കും. അനിൽ അംബാനി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത.

2002ൽ ധീരുഭായ് അംബാനിയുടെ മരണ ശേഷം അംബാനി സഹോദരൻമാർ തമ്മിൽ കലഹത്തിലായിരുന്നു. തുടർന്ന് റിലയൻസ് ഗ്രൂപ്പിനെ രണ്ടായി പിളർന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ അനിൽ അംബാനിയുടെ ബിസിനസ് സാമ്രാജ്യം നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായി മാറുകയും ചെയ്തു.

ഒടുവില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി? മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക!

English summary
Anil Ambani thanks elder brother Mukesh Ambani for paying Ericsson dues Anil Ambani's Reliance Communications paid Rs. 458.77-crore to ericsson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X