കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫാൽ വിഷയം; കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ മാനനഷ്ട കേസുകള്‍ അനില്‍ അംബാനി പിന്‍വലിക്കുന്നു

Google Oneindia Malayalam News

അഹമ്മദാബാദ്: നാഷണൽ ഹെറാൾഡ് പത്രത്തിനും കോൺഗ്രസ് നേതാക്കൾക്കും എതിരെയുള്ള കോസുകൾ അനിൽ അംബാനി പിൻവലിക്കുന്നു. കേസുകള്‍ പിന്‍വലിക്കാന്‍ പോവുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി പരാതിക്കാരുടെ അഭിഭാഷകന്‍ രസേഷ് പരീഖ് പറഞ്ഞു. വേനലവധി കഴിഞ്ഞശേഷം കോടതി ചേരുമ്പോൾ കേസ് പിന്‍വലിക്കാനാണു നീക്കം.

<strong>മമത ബിജെപി സ്ഥാനാര്‍ത്ഥിയെ കൊല്ലാന്‍ നോക്കുന്നു... എന്‍കൗണ്ടറിന് ശ്രമിക്കുന്നുവെന്ന് വിജയ് വര്‍ഗീയ</strong>മമത ബിജെപി സ്ഥാനാര്‍ത്ഥിയെ കൊല്ലാന്‍ നോക്കുന്നു... എന്‍കൗണ്ടറിന് ശ്രമിക്കുന്നുവെന്ന് വിജയ് വര്‍ഗീയ

ഹെറാള്‍ഡിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും അഭിഭാഷകനായ പി.എസ്.ചമ്പനേരി കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി, രണ്‍ദീപ്സിങ് സുര്‍ജേവാല, സുനില്‍ ജാഖര്‍, അശോക് ചവാന്‍, അഭിഷേക് മനു സിങ്‌വി, സഞ്ജയ് നിരുപം, ശക്തിസിങ് ഗോഹില്‍ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് കേസ്.

Anil Ambani

5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് നൽകിയിരുന്നത്. ചില മാധ്യമപ്രവർത്തകർക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ സഫര്‍ ആഗ, വിവാദത്തിനാസ്പദമായ ലേഖനമെഴുതിയ വിശ്വദീപക് എന്നിവര്‍ക്കെതിരേയും കേസുണ്ട്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്.
English summary
Anil Ambani to withdraw defamation suit against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X