Get Updates
Get notified of breaking news, exclusive insights, and must-see stories!

Anil Antony: അനില്‍ ആന്റണി ബിജെപി ദേശീയ വക്താവ്; കൂടുതല്‍ പദവി നല്‍കി ജെപി നദ്ദ

ന്യൂഡല്‍ഹി: അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിക്ക് ഉയര്‍ന്ന പദവി നല്‍കി. ബിജെപി ദേശീയ വക്താവായിട്ടാണ് പുതിയ നിയമനം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച കാര്യം അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

കഴിഞ്ഞ ജനുവരിയിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയര്‍ന്നിരിക്കെയായിരുന്നു രാജി. നരേന്ദ്ര മോദിയെയും ബിജെപിയെയും അനുകൂലിച്ചായിരുന്നു വിഷയത്തില്‍ അനില്‍ ആന്റണി രംഗത്തുവന്നത്. കോണ്‍ഗ്രസ് നിലപാടിന് എതിരായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഏപ്രിലില്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുകയും ചെയ്തു.

anil-antony

ഈ മാസം ആദ്യത്തില്‍ ബിജെപി ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ നിയമിച്ചിരുന്നു. നരേന്ദ്ര മോദിക്കും ബിജെപിക്കും മാത്രമേ രാജ്യത്തെ നയിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് അനില്‍ ആന്റണിക്കുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെയാണ് ബിജെപി ദേശീയ വക്താവായുള്ള നിയമനം.

ജെപി നദ്ദയുടെ തീരുമാനം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് പ്രസ്താവനയില്‍ അറിയിച്ചത്. നിയമനം നിലവില്‍ വന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മഞ്ജീദര്‍ സിങ് സിര്‍സയെ ദേശീയ സെക്രട്ടറിയായും ബിജെപി നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഐടി-സോഷ്യല്‍ മീഡിയ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് അനില്‍ ആന്റണി. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന വേളയില്‍ എകെ ആന്റണി വികാരഭരിതനായിട്ടാണ് പ്രതികരിച്ചത്.

anil

താന്‍ എക്കാലത്തും കോണ്‍ഗ്രസിനൊപ്പമാകുമെന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍ദേശിക്കുന്നതും പറയുന്നതുമാണ് തന്റെ നിലപാടെന്നും ഇനിയൊരു ചോദ്യത്തിന് ഇടയില്ലാത്ത വിധം ഇക്കാര്യം വ്യക്തമാക്കുന്നു എന്നുമായിരുന്നു എകെ ആന്റണി ഏപ്രിലില്‍ പ്രതികരിച്ചത്. ക്രൈസ്തവ സമൂഹത്തില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുക എന്ന ചുമതലയാകും അനില്‍ ആന്റണിക്ക് ബിജെപി നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ മറ്റൊരു ദേശീയ വക്താവാണ് ടോം വടക്കന്‍. ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത് 2021ലാണ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയിലെ സ്ഥിരാംഗം കൂടിയായ ടോം വടക്കന്‍ ഭാരതീയ ക്രിസ്ത്യന്‍ മഞ്ചിന്റെ പ്രസിഡന്റുമാണ്. എന്നാല്‍ മറ്റു ബിജെപി നേതാക്കളെ പോലെ പൊതുരംഗത്ത് അത്ര സജീവമല്ല ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+