കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ഡോക്യുമെന്ററി ഇന്ത്യയെ തകര്‍ക്കുമെന്ന് ആന്റണിയുടെ മകന്‍, കേന്ദ്രത്തിന് പിന്തുണ; അമ്പരന്ന് കോണ്‍ഗ്രസ്

കേന്ദ്ര വിലക്ക് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് അനില്‍ കെ ആന്റണിയുടെ പ്രതികരണം

Google Oneindia Malayalam News
anil k antony

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരള മുന്‍ മുഖ്യമന്ത്രിയുമായി എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി. കെ പി സി സി മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ കെ ആന്റണി പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാടുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ബി ബി സി പരിപാടിയെ വിമര്‍ശിച്ച് കൊണ്ട് ബി ജെ പി അനുകൂല പ്രതികരണമാണ് രാജ്യത്തെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെ മകനായി അനില്‍ കെ ആന്റണി നടത്തിയിരിക്കുന്നത്. ബി ബി സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയെ ആണ് അനില്‍ കെ ആന്റണി തന്റെ ട്വീറ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ബി ബി സി മുന്‍വിധിയുള്ള ചാനലാണെന്നാണ് അനില്‍ കെ ആന്റണി വാദിക്കുന്നത്.

ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും

ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും

ബി ബി സി ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മുന്‍വിധികളുടെ ഒരു നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചാനലായ ബി ബി സിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഏറ്റുപിടിക്കുന്നത് അപകടകരമാണ് എന്നാണ് അനില്‍ കെ ആന്റണി പറയുന്നത്.

കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി; ലക്ഷ്യം കോണ്‍ഗ്രസ് തന്നെ..?കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി; ലക്ഷ്യം കോണ്‍ഗ്രസ് തന്നെ..?

പ്രതിരോധത്തിലായി കോണ്‍ഗ്രസ്

പ്രതിരോധത്തിലായി കോണ്‍ഗ്രസ്

അത് ഇന്ത്യയിലുള്ളവര്‍ ഏറ്റുപിടിക്കുന്നത് അവര്‍ക്ക് അപകടകരമാം വിധം മുന്‍തൂക്കം നല്‍കും. ഇത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും താന്‍ കരുതുന്നതായും അനില്‍ കെ ആന്റണി പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരിക്കെയാണ് അനില്‍ കെ ആന്റണിയുടെ പ്രതികരണം.

കസേര എത്തിക്കാന്‍ വൈകി; പ്രവര്‍ത്തകരെ കല്ലെടുത്തെറിഞ്ഞ് മന്ത്രി, വീഡിയോ കാണാംകസേര എത്തിക്കാന്‍ വൈകി; പ്രവര്‍ത്തകരെ കല്ലെടുത്തെറിഞ്ഞ് മന്ത്രി, വീഡിയോ കാണാം

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക്

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക്

2002 ലെ ഗുജറാത്ത് വംശഹത്യയെയും മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്കിനെയും കുറിച്ചാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തില്‍ പറയുന്നത്. ഇതിന്റെ രണ്ടാം ഭാഗം ഇന്ന് പുറത്തുവരും. കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങള്‍ ഡോക്യുമെന്ററിയിലുണ്ട് എന്നിരിക്കെയാണ് കോണ്‍ഗ്രസിലെ തന്നെ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവിന്റെ പ്രതികരണം.

മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ അമരീന്ദര്‍..? ക്യാപ്റ്റന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു...?മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ അമരീന്ദര്‍..? ക്യാപ്റ്റന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു...?

പിന്നോട്ടില്ലെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

പിന്നോട്ടില്ലെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

അതേസമയം ബി ബി സി ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഡോക്യുമെന്ററിയില്‍ നുണകള്‍ കെട്ടിച്ചമച്ചിരിക്കുകയാണ് എന്നും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു. എന്നാല്‍ രാജ്യവ്യാപകമായി ഡോക്യുമെന്ററി ഇന്നും നാളേയുമായി പ്രദര്‍ശിപ്പിക്കും എന്നാണ് ഡി വൈ എഫ് ഐ പറഞ്ഞിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസും ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

English summary
Anil K Antony supports central government's move to block a BBC documentary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X