കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ടിന് പച്ചക്കൊടി കാട്ടി ദേശീയ മൃഗസംരക്ഷണ വകുപ്പ്‌

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തമിഴ്‌നാട്ടില്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയ ജല്ലിക്കെട്ട് പ്രക്ഷോഭവും പിന്നാലെ വന്ന ഓര്‍ഡിനന്‍സും ശരിവെച്ച് കേന്ദ്ര സര്‍ക്കാരും. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിനെതിരെ ദേശീയ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സുപ്രീംകോടതിയില്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.

അതേസമയം, ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിനിടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. ദേശീയ പതാക കത്തിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതും ബിന്‍ ലാദന്റെ ചിത്രമുയര്‍ത്തിയതുമെല്ലാം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

jallikattu

പ്രക്ഷോഭത്തിനിടെ ദേശവിരുദ്ധ കടന്നുകൂടിയെന്ന് തമിഴ്‌നാട്ടുകാരിയായ മന്ത്രി ആരോപിച്ചു. ദേശീയ പതാക കത്തിക്കുന്നത് അത്യധികം ഗുരുതരമായ കുറ്റമാണ്. പ്രധാനമന്ത്രിയെ അപമാനിക്കുന്നതും നോക്കിനില്‍ക്കാനാകില്ല. പ്രധാനമന്ത്രി എന്ന സ്ഥാനത്തെ ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജല്ലിക്കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ ജനങ്ങളോട് മാപ്പു പറയണം. 2011ല്‍ കൊണ്ടുവന്ന നോട്ടിഫിക്കേഷനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായത്. കോണ്‍ഗ്രസിന് തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മനസിലാക്കാനായില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുമായുള്ള ബന്ധതന്നെ കോണ്‍ഗ്രസുകാര്‍ക്കില്ലെന്നും മന്ത്രി ആരോപിച്ചു.

English summary
Jallikattu: Animal board won’t challenge Tamil Nadu ordinance, says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X