കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിതയുടെ മരണത്തിന് കാരണം കേന്ദ്രമോ? തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ അണ്ണാസാലൈയില്‍ സമരം നടത്തിയ എസ്എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റി.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷോധം രൂക്ഷമാകുന്നു. ചെന്നൈ അണ്ണാസാലൈയില്‍ സമരം നടത്തിയ എസ്എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റി.

 ഇതായിട്ടു കുറക്കുന്നില്ല; ഗുര്‍മീതിനും വേണം പത്മ, ലഭിച്ചത് നാലായിരത്തിലേറെ ശുപാര്‍ശകള്‍ ഇതായിട്ടു കുറക്കുന്നില്ല; ഗുര്‍മീതിനും വേണം പത്മ, ലഭിച്ചത് നാലായിരത്തിലേറെ ശുപാര്‍ശകള്‍

ANITHA

തമിഴ്‌നാടിന്റെ അങ്ങേളമിങ്ങേളമായി ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്. അനിതയുടെ ജന്മനാടായ അരിയല്ലൂരില്‍ ഇന്നാലെ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാല്‍ അനിയുടെ മരണത്തിനു മോദി സര്‍ക്കാരാണ് ഉത്തരവാദികളെന്ന് അനിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷമാകുന്നു

തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷമാകുന്നു

നീറ്റില്‍ പുറത്തായ ദലിത് വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം.

അഞ്ഞാടിച്ചു വിദ്യാര്‍ഥി സംഘടനകള്‍

അഞ്ഞാടിച്ചു വിദ്യാര്‍ഥി സംഘടനകള്‍

അനിതയുടെ മരണത്തെ തുടര്‍ന്ന് ഇന്നല തന്നെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ സമരം നടത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുമതി തേടിയെങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല.

 രാഷ്ട്രീയ പ്രശ്‌നമല്ല

രാഷ്ട്രീയ പ്രശ്‌നമല്ല

അനിതയുടെ മരണം ഒരു രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല. വിദ്യാര്‍ഥികള്‍ക്കു മേലുള്ള വിദ്യാഭ്യസ ലംഘനത്തിനും മേലുള്ള കടന്നു കയറ്റമാണ്. ഇതു കൊണ്ട് തന്നെ രാഷ്ട്രീയ -വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറുകിട സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 പ്രതിഷേധവുമായി ഇടതു സംഘടന

പ്രതിഷേധവുമായി ഇടതു സംഘടന

അണ്ണസാലൈയില് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പോലുള്ള ഇടതു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു മണിക്കൂറിലധികം റോഡ് ഉപരോധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ചെന്നൈയിലുടനീളം പ്രതിഷേധം

ചെന്നൈയിലുടനീളം പ്രതിഷേധം

അനിതയുടെ മരണതിതെ തുടര്‍ന്ന് ചെന്നൈയില്‍ പ്രതിഷേധം കത്തി പടരുകയാണ്. ചെന്നൈ സെന്‍ട്രലില്‍ ദ്രാവിഡ യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.വിടുതലൈ, സിരുതൈ, നാം തമിഴര്‍ കക്ഷി തുടങ്ങിയ സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.

ഡിഎംകെ

ഡിഎംകെ

സേലത്ത് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.സമരം വ്യാപിപ്പിക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പോലീസ് പ്രദേശത്ത സുരക്ഷശക്തമാക്കിയിട്ടണ്ട്.

 കാരണം കേന്ദ്രം

കാരണം കേന്ദ്രം

അനിതയുടെ മരണത്തിനും ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്നു നാട്ടുകാരും ബന്ധുക്കളും അരോപിക്കുന്നുണ്ട്.തമിഴ്‌നാട്ടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കി കൊണ്ട സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനസ് കൊണ്ടു വന്നിരുന്നു. കേന്ദ്രം ഈ ഓര്‍ഡിനസ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന സു്പ്രീം കോടതി ഉത്തരവിട്ടിരുന്നു.

English summary
There are wide-spread protests across Tamil Nadu a day after a 17-year-old Dalit student, who had fought against the common entrance exam for medical colleges in the Supreme Court, committed suicide allegedly after she did not get an admission into a medical college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X