മികച്ച പാര്‍ട്ണര്‍; സച്ചിന് പറയുന്നു
മുംബൈ: സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ് .... ആരാണ് സച്ചിന്റെ മികച്ച പാര്‍ട്ണര്‍? ക്രിക്കറ്റ് കളത്തില്‍ ഉത്തരം പലതാകാമെങ്കിലും ജീവിതത്തില്‍ സച്ചിന് ഒരു ഉത്തരമേ ഉള്ളൂ. അഞ്ജലി തെണ്ടുല്‍ക്കര്‍ എന്നതാണത്. ഇതുവരെയുള്ള ജീവിതത്തില്‍ തന്റെ ഏറ്റവും മികച്ച പാര്‍ട്ണര്‍ അഞ്ജലിയാണ് എന്നായിരുന്നു സച്ചിന് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത്.
അഞ്ജലിയുടെ പിന്തുണയില്ലായിരുന്നെങ്കില് താന്‍ ഇന്നിവിടെ ഇങ്ങനെ നില്‍ക്കില്ലായിരുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കരിയര്‍ മാറ്റിവെച്ചാണ് അഞ്ജലി കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അതുകൊണ്ടാണ് എനിക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കളിച്ചുനടക്കാനും പറ്റിയത് - സച്ചിന് പറഞ്ഞു.

അഞ്ജലിയെ വിവാഹം ചെയ്തതാണ് ജീവിതത്തില്‍ നടന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്നായി സച്ചിന് കരുതുന്നത്. അതിനുള്ള അനുമതി തന്ന അഞ്ജലിയുടെ ബന്ധുക്കളോട് സച്ചിന് നന്ദി പറഞ്ഞു. നേരത്തെ ക്രിക്കറ്റ് കളിക്കാത്ത സച്ചിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല എന്നായിരുന്നു അഞ്ജലി സച്ചിനെക്കുറിച്ച് പറഞ്ഞത്. 24 വര്‍ഷമായി സച്ചിന്റെ ജീവിതം ക്രിക്കറ്റ് മാത്രമാണ്.
തന്റെ മക്കളായ അര്‍ജ്ജുനും സാറയ്ക്കും സച്ചിന് പ്രത്യേകമായി നന്ദി പറഞ്ഞു. അവരുടെ പിറന്നാളുകള്‍, പ്രത്യേക ദിവസങ്ങള്‍, സ്പോര്‍ട്സ് ഡേ ... ഒന്നിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ എന്നോട് ക്ഷമിക്കുക. ഇനിയുള്ള മുഴുവന്‍ വര്‍ഷങ്ങളും നിങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് - വികാരവിക്ഷുബ്ധനായി സച്ചിന് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications