ഒരു വൃക്ക മാത്രമാണുള്ളത്, വിശ്വസിച്ചേ മതിയാകൂ; കായിക ലോകത്തെ ഞെട്ടിച്ച് അഞ്ജു ബോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍
ബംഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ അത്ലറ്റുകളില് ഒരാളാണ് മലയാളി താരം അഞ്ജു ബോബി ജോര്‍ജ്. ലോങ് ജംപിലും ട്രിപ്പില്‍ ജംപിലും ഇന്ത്യയ്ക്ക് വേണ്ടി ചരിത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അഞ്ജുവിന് സാധിച്ചിട്ടുമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പടെ അഞ്ജു രാജ്യത്ത് മെഡില്‍ നേടിക്കൊടുത്തിട്ടുണ്ട്. 2003ല്‍ പാരിസില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജംപിലല് ഇന്ത്യയ്ക്കായി അഞ്ജു വെങ്കലം നേടിയിരുന്നു.
വേള്‍ഡ് അത്ലറ്റിക് ഫൈനലില്‍ സ്വര്‍ണ്ണം, ഏഷ്യന്‍ ഗെയിംസില്‍ 2002ല്‍ സ്വര്‍ണ്ണം 2006ല്‍ വെള്ളി എന്നിങ്ങനെ നിരവധി നേട്ടങ്ങളും അഞ്ജു ഇന്ത്യയ്ക്കായി നേടിത്തന്നിരുന്നു. എന്നാല്‍ ഇപ്പോഴിത കായികലോകത്തെ തന്നെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

യുവ താരങ്ങളെ പ്രചോദിപ്പിക്കാന്‍
ട്വിറ്ററിലൂടെയാണ് അഞ്ജു ബോബി ജോര്‍ജ് ഇങ്ങനെയൊരു തുറന്നു പറച്ചില് നടത്തിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, സ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ തുടങ്ങിയവരെ ഗെ് ചെയ്തുകൊണ്ടാണ് അഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. യുവ താരങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് അഞ്ജുവിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചില്‍.

ഒരു വൃക്ക മാത്രം
തനിക്ക് ഒരു വൃക്ക മാത്രമാണുള്ളതെന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അഞ്ജു ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ, വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിലെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍. മറ്റ് പല ശാരീരിക പ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നെന്നും താരം പറയുന്നു.

വേദന സംഹാരികള്‍
കാലിനും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വേദന സംഹാരികള്‍ തനിക്ക് അലര്‍ജിയായിരുന്നെന്നും താരം പറയുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഒരോ നേട്ടങ്ങളും സ്വന്തമാക്കിയത്. ഇതിനെ പരിശീലകന്റെ മാജിക്ക് എന്നോ പ്രതിഭയെന്നോ നമുക്ക് വിളിക്കാം- അഞ്ജു ട്വിറ്ററില്‍ കുറിച്ചു.

വൈറലായി ട്വീറ്റ്
കായിക ലോകത്തെ തന്നെ അമ്പരപ്പിച്ച വെളിപ്പെടുത്തല്‍ നടത്തിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്രയും പ്രതിസന്ധികളെ മറികടന്നാണ് അഞ്ജു ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ചതെങ്കില്‍ അത് നിരവധി താരങ്ങള്‍ക്ക് പ്രചോദനമാകും. ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications