കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വൃക്ക മാത്രമാണുള്ളത്, വിശ്വസിച്ചേ മതിയാകൂ; കായിക ലോകത്തെ ഞെട്ടിച്ച് അഞ്ജു ബോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ബംഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ അത്‌ലറ്റുകളില്‍ ഒരാളാണ് മലയാളി താരം അഞ്ജു ബോബി ജോര്‍ജ്. ലോങ് ജംപിലും ട്രിപ്പില്‍ ജംപിലും ഇന്ത്യയ്ക്ക് വേണ്ടി ചരിത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അഞ്ജുവിന് സാധിച്ചിട്ടുമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പടെ അഞ്ജു രാജ്യത്ത് മെഡില്‍ നേടിക്കൊടുത്തിട്ടുണ്ട്. 2003ല്‍ പാരിസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജംപിലല്‍ ഇന്ത്യയ്ക്കായി അഞ്ജു വെങ്കലം നേടിയിരുന്നു.

വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ സ്വര്‍ണ്ണം, ഏഷ്യന്‍ ഗെയിംസില്‍ 2002ല്‍ സ്വര്‍ണ്ണം 2006ല്‍ വെള്ളി എന്നിങ്ങനെ നിരവധി നേട്ടങ്ങളും അഞ്ജു ഇന്ത്യയ്ക്കായി നേടിത്തന്നിരുന്നു. എന്നാല്‍ ഇപ്പോഴിത കായികലോകത്തെ തന്നെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

യുവ താരങ്ങളെ പ്രചോദിപ്പിക്കാന്‍

യുവ താരങ്ങളെ പ്രചോദിപ്പിക്കാന്‍

ട്വിറ്ററിലൂടെയാണ് അഞ്ജു ബോബി ജോര്‍ജ് ഇങ്ങനെയൊരു തുറന്നു പറച്ചില്‍ നടത്തിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, സ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവരെ ഗെ് ചെയ്തുകൊണ്ടാണ് അഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. യുവ താരങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് അഞ്ജുവിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചില്‍.

 ഒരു വൃക്ക മാത്രം

ഒരു വൃക്ക മാത്രം

തനിക്ക് ഒരു വൃക്ക മാത്രമാണുള്ളതെന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അഞ്ജു ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ, വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിലെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍. മറ്റ് പല ശാരീരിക പ്രശ്‌നങ്ങളും തന്നെ വേട്ടയാടിയിരുന്നെന്നും താരം പറയുന്നു.

വേദന സംഹാരികള്‍

വേദന സംഹാരികള്‍

കാലിനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വേദന സംഹാരികള്‍ തനിക്ക് അലര്‍ജിയായിരുന്നെന്നും താരം പറയുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഒരോ നേട്ടങ്ങളും സ്വന്തമാക്കിയത്. ഇതിനെ പരിശീലകന്റെ മാജിക്ക് എന്നോ പ്രതിഭയെന്നോ നമുക്ക് വിളിക്കാം- അഞ്ജു ട്വിറ്ററില്‍ കുറിച്ചു.

വൈറലായി ട്വീറ്റ്

വൈറലായി ട്വീറ്റ്

കായിക ലോകത്തെ തന്നെ അമ്പരപ്പിച്ച വെളിപ്പെടുത്തല്‍ നടത്തിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്രയും പ്രതിസന്ധികളെ മറികടന്നാണ് അഞ്ജു ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ചതെങ്കില്‍ അത് നിരവധി താരങ്ങള്‍ക്ക് പ്രചോദനമാകും. ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

'സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല', കർഷകരുടെ ഭാരത് ബന്ദ് രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ'സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല', കർഷകരുടെ ഭാരത് ബന്ദ് രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ

പോലീസ് ബാരിക്കേഡ് തകര്‍ത്ത് അഖിലേഷ് യാദവ്; സമരം തടഞ്ഞു, പ്രതിഷേധം, കസ്റ്റഡിപോലീസ് ബാരിക്കേഡ് തകര്‍ത്ത് അഖിലേഷ് യാദവ്; സമരം തടഞ്ഞു, പ്രതിഷേധം, കസ്റ്റഡി

ഭാരത് ബന്ദ് നാളെ: ആവശ്യ സര്‍വീസുകള്‍ ഒഴികേയുള്ള എല്ലാ വിധ വാഹനഗതാഗവും തടയുമെന്ന് കര്‍ഷകര്‍ഭാരത് ബന്ദ് നാളെ: ആവശ്യ സര്‍വീസുകള്‍ ഒഴികേയുള്ള എല്ലാ വിധ വാഹനഗതാഗവും തടയുമെന്ന് കര്‍ഷകര്‍

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

ബിജെപിക്കെതിരെ മഹാസഖ്യം വരുന്നു, ഒരുക്കുന്നത് അകാലിദള്‍, മമതയും ശിവസേനയും എന്‍സിപിയുമെത്തും!!ബിജെപിക്കെതിരെ മഹാസഖ്യം വരുന്നു, ഒരുക്കുന്നത് അകാലിദള്‍, മമതയും ശിവസേനയും എന്‍സിപിയുമെത്തും!!

English summary
Anju Bobby George reveals that She has only Just One Kidney To Make India Proud In Athletics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X