അഞ്ജു ബോബി ജോര്‍ജ് ബിജെപിയിൽ ചേർന്നെന്ന് റിപ്പോർട്ട്; ഇല്ലെന്ന് അഞ്ജു, പോയത് വി മുരളീധരനെ കാണാൻ
ദില്ലി: അഞ്ജു ബോബി ജോർജ് ബിജെപിയിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് താരം രംഗത്ത്. ബിജെപിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് താരം ബിജെപിയിൽ ചേർന്നെന്ന വാർത്ത പുറത്ത് വരാൻ ഇടയായത്.
എന്നാൽ കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ പോയതാണെന്നും ഈ സമയത്ത് ബിജെപി പതാക നല്‍കി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വിമുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതായി എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു.












Click it and Unblock the Notifications