Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് വാര്‍ത്തകള്‍ക്ക് പിറകില്‍?; സുശാന്തുമായി വേര്‍പിരിഞ്ഞിട്ടില്ലെന്ന് അങ്കിത

ദില്ലി: നടന്‍ സുസാന്ത് സിങ് രാജ്പുതും കാമുകി അങ്കിത ലോഖന്‍ഡെയും തമ്മില്‍ വേര്‍പിരിഞ്ഞെന്ന് കഴിഞ്ഞദിവസം ബോളിവുഡ് മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇത്തരം റൂമറുകള്‍ തികച്ചും തെറ്റാണെന്നും തങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ലെന്നും അങ്കിത ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

ഹോളി ആഘോഷിക്കാന്‍ ഇരുവരെയും ഒപ്പം കാണാത്തതാണ് ബോളിവുഡ് ലേഖകരുടെ സംശയം വര്‍ധിപ്പിച്ചത്. ഉടന്‍ ഇരുവരും വേര്‍പിരിഞ്ഞതായുള്ള റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. എന്നാല്‍, സംശയത്തിന് അടിസ്ഥാനമില്ലെന്ന് അങ്കിത പറഞ്ഞു. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് കാരണം കാലിനേറ്റ പരിക്കാണെന്നും നടി പറയുന്നു.

ankitalokhande

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന് അറിയില്ല. തങ്ങളുടെ പ്രണയം തികച്ചും ഉപാധികളില്ലാത്തതാണ്. മറ്റുള്ളവരുടെ പ്രണയത്തില്‍ ചിലര്‍ വല്ലാതെ ആധി പ്രകടിപ്പിക്കുന്നതെന്തിനാണന്ന് മനസിലാകുന്നില്ല. തങ്ങളുടെ പ്രണയം പഴയതുപോലെ മുന്നോട്ടു പോകുമെന്നും അങ്കിത വ്യക്തമാക്കി.

നടി പരിണീതി ചോപ്രയുമായുള്ള സുശാന്തിന്റെ അടുപ്പമാണ് ഇവരുടെ പ്രണയത്തിലെ വില്ലനായതെന്നായിരുന്നു ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. അങ്കിതയുടെ മദ്യപാന ആസക്തി സുശാന്തിനെ അകറ്റിയതായും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്ന ധോണിയുടെ ജീവിതകഥ പറയുന്ന 'എം എസ് ധോണി ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി' എന്ന സിനിമയിലെ നായകനാണ് സുശാന്ത് സിങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+