കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ബിരുദം; എബിവിപി വാദം പൊളിഞ്ഞു, എബിവിപി നേതാവ് ദില്ലി സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജിവെച്ചു!

Google Oneindia Malayalam News

ദില്ലി: ദില്ലി സർവ്വകലാശാല പ്രസിഡന്റ് സ്താനം അങ്കിവ് ബൈസോവ രാജിവെച്ചു. വ്യാജ സർട്ടിഫിക്കേറ്റ് ആരോപണത്തെ തുടർന്നാണ് എബിവിപി നേതാവ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അങ്കിതിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താന്‍ ദില്ലി സര്‍വകലാശാലയ്ക്ക് ദില്ലി ഹൈക്കോടതി സമയം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാജി.

<strong>വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!</strong>വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അങ്കിവ് ബസോയോട് രാജിവയ്ക്കാൻ എബിവിപി ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വ്യാജ ബിരുദ ആരോപണത്തിൽ അന്വേഷണം തീരുന്നത് വരെ പാർട്ടി ചുമതലകളിൽ നിന്നും മാറി നിൽക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

തിരുവള്ളൂർ സർവ്വകലാശാല

തിരുവള്ളൂർ സർവ്വകലാശാല

തമിഴ്നാട്ടിലെ തിരുവള്ളുവർ സർവകലാശാലയിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അങ്കിവ് ബൈസോയ രാജ്യത്തെ സുപ്രധാന സർവകലാശാലയായ ദില്ലി സർവകലാശാലയിൽ പ്രവേശനം നേടിയത്. എന്നാൽ തങ്ങൾക്കു കീഴിലുള്ള ഒരു കോളേജിലും അങ്കിവ് പഠിച്ചിട്ടില്ലെന്ന് തിരുവള്ളുവർ സർവകലാശാല തന്നെ വെളിപ്പെടുത്തിയതോടെ എബിവിപി പ്രതിരോധത്തിലാവുകയായിരുന്നു.

എബിവിപി ആരോപണം തള്ളിയിരുന്നു

എബിവിപി ആരോപണം തള്ളിയിരുന്നു

തിരുവള്ളുവർ സർവകലാശാല രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തെഴുതിയത്. ഡിയു‌എസ്‌യു പ്രസിഡന്റ് അങ്കിവ് ബൈസോയ തങ്ങളുടെ സർവകലാശാലയിൽ എൻ‌റോൾ പോലും ചെയ്തിട്ടില്ലെന്നും സമർപ്പിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ ഫേക്ക് ആണെന്നുമാണ് ബുധനാഴ്ച എഴുതിയ കത്തിൽ രജിസ്ട്രാർ വ്യക്തമാക്കിയരുന്നു. സർവകലാശാല യൂണിയൻ പ്രസിഡന്റായി ബൈസോയ തെരഞ്ഞെടുക്കപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ തന്നെ എൻ‌എസ്‌യു ഈ ഇക്കാര്യം ഉന്നയിച്ചിരുന്നു എങ്കിലും അയാളും എബിവിപിയും ഇത് തള്ളുകയായിരുന്നു.

സ്കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്

സ്കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്


2013 മുതൽ 2016 വരെ തമിഴ്നാട്ടിലെ വെല്ലൂരിലുള്ള തിരുവള്ളുവർ സർവകലാശാലയിൽ 'വിവിധ തരം വിഷയങ്ങൾ' പഠിച്ചു എന്നാണ് ബൈസോയ ആ സമയത്ത് പറഞ്ഞത്. ദില്ലി സർവകലാശാലയുടെ സ്കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് അങ്കിവ് ബൈസോയ ബിരുദാനന്തര ബിരുദത്തിന് ചേർന്നിരുന്നത്. ബൈസോയ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടാൻ സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന തിരുവള്ളുവർ സർവകലാശാല പരീക്ഷാ കണ്ടോളറുടെ കത്ത് എൻ‌എസ്‌യു കഴിഞ്ഞ മാസം പ്രചരിപ്പിച്ചിരുന്നു. എന്നാൽ കത്ത് വ്യാജമാണെന്നായിരുന്നു എബിവിപിയുടെ വാദം.

വീണ്ടും തിരഞ്ഞെടുപ്പ്?

വീണ്ടും തിരഞ്ഞെടുപ്പ്?


എന്നാൽ രാജിവെച്ചതോടെ എബിവിപിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. അതേസമയം അങ്കിവ് ബൈസോവ രാജിവെച്ചെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. ലിങ്‌ദോ കമ്മിറ്റി നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ അയോഗ്യത രണ്ട് മാസത്തിനകം തെളിയിക്കപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നാണ്. എന്നാല്‍ ബൈസോയയുടെ കേസില്‍ നവംബര്‍ 12ന് 60 തികഞ്ഞിരുന്നു.

English summary
Ankiv Baisoya, Delhi Students' Union President, Sacked By ABVP Over Fake Degree Row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X