ലോക്പാൽ-ലോകായുക്ത നിയമങ്ങൾ ഉടൻ? ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉറപ്പ്, അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു
മുംബൈ: ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ദിവസമായി അണ്ണാ ഹസാരെ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. തന്റെ ഗ്രാമമായ റാളെഗൺ സിദ്ധിയിൽ ജനുവരി 30നാണ് ഹസാരെ നിരാഹാര സമരം തുടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻസിങ് എന്നിവർ നേരിട്ടെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
ഹസാരെയുടെ നിരാഹാര സമരം നാലു ദിവസം പിന്നിട്ടിരിക്കെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള തണുത്ത പ്രതികരണത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കേന്ദ്രത്തിനും മഹാരാഷ്ട്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി രണ്ടു മണിക്കൂർ റോഡിലിരുന്ന ഇരുന്നൂറോളം പോലീസ് എത്തി നീക്കുകയായിരുന്നു.

നിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും അതിന് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അടക്കമുള്ള മനത്രിമാർ ചർച്ചയ്ക്കെത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്ന്ന് ലോക്പാല്‍ സെര്‍ച്ച് കമ്മിറ്റി ഫെബ്രുവരി 13-ന് യോഗം ചേരുമെന്നും സംയുക്ത കരട് കമ്മിറ്റി രൂപീകരിക്കുമെന്നു ഫഡ്നാവിസ് വ്യക്തമാക്കി.
അഴിമതികള്‍ക്ക് അറുതിവരുത്താനായി 2013-ല്‍ പാസാക്കിയ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹസാരെയുടെ സമരം. സമരം ഏഴാംദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമായിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications