കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ പ്രധാനമന്ത്രിയാക്കാന്‍ അണ്ണാ ഹസാരെ?

Google Oneindia Malayalam News

ദില്ലി: അഴിമതി വിരുദ്ധ സമരനായകനും ഗാന്ധിയനുമായ അണ്ണാ ഹസാരെയുടെ മനസിലെ പ്രധാനമന്ത്രി സ്ഥാനാർഥി മമതാ ബാനര്‍ജി? തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും നേതൃത്വം നല്‍കാത്ത മൂന്നാം മുന്നണി സര്‍ക്കാരാണ് മമതാ ബാനര്‍ജിയുടെ സ്വപ്‌നം.

ഇത് സംബന്ധിച്ച് അണ്ണാ ഹസാരെ മമതാ ബാനര്‍ജിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അണ്ണാ ഹസാരെയുടെ സാമ്പത്തിക കാഴ്ചപ്പാടുകളെ അംഗീകരിച്ചുകൊണ്ട് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഹസാരെയെ സമീപിച്ചിരുന്നു. ഗ്രാമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള 17 കാര്യങ്ങളടങ്ങിയ അജണ്ടയാണ് ഹസാരെ മുന്നോട്ട് വെച്ചിരിക്കുന്നത്.

Anna Hazare may back Mamata as Prime minister.

ഹസാരെയുടെ പല നിര്‍ദേശങ്ങളും ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയതാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അണ്ണാ ഹസാരെയ്ക്ക് അയച്ച കത്തില്‍ അവകാശപ്പെടുന്നു. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരങ്ങളിള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കുമുളള വിശ്വാസവും താല്‍പര്യവും മുകുള്‍ റോയ് എടുത്തുപറഞ്ഞു.

അഴമതി രഹിത ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ ഹസാരെ പിന്തുണച്ചേക്കും എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കോണ്‍ഗ്രസ് ഇതര, ബി ജെ പി ഇതര സഖ്യങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ അണ്ണാ ഹസാരെയുടെ പിന്തുണ മമതാ ബാനര്‍ജിക്ക് മുന്‍തൂക്കം നല്‍കും എന്നാണ് കരുതപ്പെടുന്നത്. ജയലളിത, മുലായം സിംഗ് യാദവ്, നിതീഷ് കുമാര്‍, ദേവഗൗഡ തുടങ്ങിയ നേതാക്കളും മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ശ്രമം നടത്തുന്നവരില്‍ പെടും.

English summary
Report says Trinamool Congress chief Mamata Banerjee might be endorsed by anti-corruption crusader Anna Hazare as a likely prime ministerial candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X