കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി; സമരത്തിന് പിന്തുണയില്ലെന്ന് അണ്ണാ ഹസാരെ; നിര്‍ഭാഗ്യകരം

Google Oneindia Malayalam News

ദില്ലി: ആംആദ്മിയുടെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളിയാവണമെന്ന ബിജെപിയുടെ അഭ്യര്‍ത്ഥന തള്ളി അണ്ണ ഹസാരെ. ദില്ലി ബിജെപി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത് നിര്‍ഭാഗ്യകരമാണെന്ന് അണ്ണ ഹസാരെ പറഞ്ഞു. ഇത്രയും വലിയ സംഘടനാ സംവിധാനം ഉള്ളതും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതുമായ പാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തന്നെ സമീപിച്ചത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു അണ്ണാ ഹസാരെയുടെ നിലപാട്. പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്ത കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അണ്ണാ ഹസാരെയെ സമീപിക്കുന്നത്.

വരില്ലെന്ന് ഹസാരെ

വരില്ലെന്ന് ഹസാരെ

ലോക്പാല്‍ വിഷയത്തില്‍ 2011 ല്‍ നടത്തിയതിന് സമാനമായി കെജ്രിവാള്‍ സര്‍ക്കാരിനെതിരെ സമരം നടത്തണമെന്നായിരുന്നു ദില്ലി ബിജെപിയുടെ ആവശ്യം. സാമൂഹിക സാത്തിക രാഷ്ടീയ അഴിമതികള്‍ക്കെതിരെ അണിനിരക്കുകയെന്ന ലക്ഷ്യത്തോടൊണ് ബിജെപി അണ്ണാ ഹസാരയെ സമീപിക്കുന്നതും. എന്നാല്‍ ഈ ക്ഷണം ഹസാരെ നിരാകരിക്കുകയായിരുന്നു.

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

'നിങ്ങളുടെ കത്ത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ നിരാശനായി. കഴിഞ്ഞ 6 വര്‍ഷക്കാലത്തിലേറെയായി നിങ്ങളുടെ പാര്‍ട്ടിയായ ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന നിങ്ങള്‍ പണമോ സ്വാധീനമോ ഒന്നുമില്ലാത്ത 83 കാരനായ സന്യാസിയുടെ സഹായം തേടിയെത്തിയത് നിരാശകരമാണ്.' അണ്ണാഹസാരെ പറഞ്ഞു.

അഴിമതിരഹിത ഇന്ത്യ

അഴിമതിരഹിത ഇന്ത്യ

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ് സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്നത്. ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയാല്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അണ്ണാ ഹസാരെ ചോദിച്ചു. അഴിമതിരഹിത ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കാണിച്ചാണ് 2014 ല്‍ ബിജെപി അധികാരത്തിലെത്തിയതെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ കുറഞ്ഞിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കി.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam
 അധികാരത്തിനുള്ള വടംവലി

അധികാരത്തിനുള്ള വടംവലി

വിവധ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ഹസാരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. 'വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ എതിരാളികളുടെ തെറ്റുകള്‍ കണ്ടെത്തുമ്പോള്‍ സ്വന്തം കുറവുകളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഹസാരെ ചൂണ്ടികാട്ടി. നിലവിലെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും രാജ്യത്തിന് ശോഭനമായ ഭാവി നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പല കക്ഷികളും അധികാരത്തില്‍ നിന്ന് പണം സമ്പാദിക്കുകയും പണം ഉപയോഗിച്ച് അധികാരം നേടുന്നതിനുമുള്ള വടംവലിയില്‍ കുടുങ്ങികിടക്കുകയാണ്.'

ഈ വ്യവസ്ഥ മാറണം

ഈ വ്യവസ്ഥ മാറണം

ഈ വ്യവസ്ഥ മാറുന്നത് വരെ ആളുകള്‍ക്ക് ആശ്വാസം ലഭിക്കില്ല. അതിനാല്‍ ഞാന്‍ ദില്ലിയില്‍ വന്നാലും അതില്‍ പ്രത്യേകിച്ച് മാറ്റമൊന്നു ഉണ്ടാകാന്‍ പോകുന്നില്ലെന്നും അണ്ണാ ഹസാരെ കൂട്ടി ചേര്‍ത്തു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 22 വര്‍ഷത്തിനിടെ 20 നിരാഹാരങ്ങളാണ് ഹസാരെ നടത്തിയതെന്നും ഹസാരെ വ്യക്തമാക്കി.

English summary
Anna Hazare rejects BJP's request to join protest against Delhi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X