ആദ്യം തള്ളിപ്പറഞ്ഞു, ഇപ്പോള്‍ അംഗീകാരം, മോദിയെ പ്രശംസിച്ച് ഹസാരെ
കള്ളപ്പണത്തിനെതിരെ മുന്‍ സര്‍ക്കാരുകളൊന്നും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ധീരമായ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഹസാരെ.
അഹമ്മദ്നഗര്‍ : കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോരാട്ടത്തിന് പിന്തുണയുമായി അഴിമതി വിരുദ്ധ പോരാളി അണ്ണ ഹസാരെ. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം വിപ്ലവകരവും ശക്തവുമാണെന്ന് ഹസാരെ പറഞ്ഞു.
കേന്ദ്രത്തിന്റെ തീരുമാനം കള്ളപ്പണത്തെ നിയന്ത്രിക്കുമെന്നും ഹസാരെ. കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും ഇതുവരെ ഹസാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടു വരാമെന്ന വാഗ്ദാനം പൂര്ത്തിയാക്കാത്തതിനെതിരെയായിരുന്നു വിമര്‍ശനം.പുതിയ തീരുമാനം കള്ളപ്പണത്തെ മാത്രമല്ല അഴിമതിയെയും ഭീകരവാദത്തെയും നിയന്ത്രിക്കുമെന്നും ഹസാരെ വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരെ മുന്‍ സര്‍ക്കാരുകളൊന്നും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ധീരമായ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഹസാരെ. നോട്ട് നിരോധനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ശുദ്ധീകരിക്കപ്പെടുമെന്നും ഹസാരെ.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തുക സംഭാവന ലഭിക്കാറുണ്ടെന്നും എന്നാല്‍ ആദായ നികുതി വകുപ്പിന്റെ കണ്ണുവെട്ടിക്കാനായി 20,000 രൂപയില്‍ കുറവാണ് രസീതുകളില്‍ രേഖപ്പെടുത്താറുള്ളതെന്നും ഹസാരെ ആരോപിച്ചു. അതേസമയം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സുതാര്യത കൊണ്ടുവന്നെന്നും തെരഞ്ഞെടുപ്പു പ്രക്രിയ വിശ്വാസ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ വേണ്ടിയിരുന്നതായും ഹസാരെ വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications