കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം തള്ളിപ്പറഞ്ഞു, ഇപ്പോള്‍ അംഗീകാരം, മോദിയെ പ്രശംസിച്ച് ഹസാരെ

കള്ളപ്പണത്തിനെതിരെ മുന്‍ സര്‍ക്കാരുകളൊന്നും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ധീരമായ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഹസാരെ.

  • By Gowthamy
Google Oneindia Malayalam News

അഹമ്മദ്‌നഗര്‍ : കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോരാട്ടത്തിന് പിന്തുണയുമായി അഴിമതി വിരുദ്ധ പോരാളി അണ്ണ ഹസാരെ. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം വിപ്ലവകരവും ശക്തവുമാണെന്ന് ഹസാരെ പറഞ്ഞു.

കേന്ദ്രത്തിന്റെ തീരുമാനം കള്ളപ്പണത്തെ നിയന്ത്രിക്കുമെന്നും ഹസാരെ. കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും ഇതുവരെ ഹസാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടു വരാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാത്തതിനെതിരെയായിരുന്നു വിമര്‍ശനം.പുതിയ തീരുമാനം കള്ളപ്പണത്തെ മാത്രമല്ല അഴിമതിയെയും ഭീകരവാദത്തെയും നിയന്ത്രിക്കുമെന്നും ഹസാരെ വ്യക്തമാക്കി.

anna hazare

കള്ളപ്പണത്തിനെതിരെ മുന്‍ സര്‍ക്കാരുകളൊന്നും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ധീരമായ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഹസാരെ. നോട്ട് നിരോധനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ശുദ്ധീകരിക്കപ്പെടുമെന്നും ഹസാരെ.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തുക സംഭാവന ലഭിക്കാറുണ്ടെന്നും എന്നാല്‍ ആദായ നികുതി വകുപ്പിന്റെ കണ്ണുവെട്ടിക്കാനായി 20,000 രൂപയില്‍ കുറവാണ് രസീതുകളില്‍ രേഖപ്പെടുത്താറുള്ളതെന്നും ഹസാരെ ആരോപിച്ചു. അതേസമയം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സുതാര്യത കൊണ്ടുവന്നെന്നും തെരഞ്ഞെടുപ്പു പ്രക്രിയ വിശ്വാസ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ വേണ്ടിയിരുന്നതായും ഹസാരെ വ്യക്തമാക്കി.

English summary
Anti-corruption crusader Anna Hazare today lauded the Centre for its "bold and revolutionary" decision of demonetising Rs 500 and Rs 1,000 currency notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X