ബിജെപിയുടെ സഹായം തേടി ഹസാരെ
ദില്ലി: ബി ജെ പിയുടെ സഹായം അഭ്യര്‍ഥിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ കത്ത്. ബി ജെ പി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനാണ് ഹസാരെ കത്തയച്ചത്. ഗുഡ്ഗാവില്‍ തന്റെ പ്രതിമ നിര്‍മിക്കാന്‍ സഹായം അഭ്യര്‍ഥിച്ചാണ് കത്തയച്ചിരിക്കുന്നത്. ഗുഡ്ഗാവില്‍ സ്ഥാപിക്കുന്ന അണ്ണാ ഹസാരെയുടെ പ്രതിമയ്ക്കെതിരെ ഹരിയാന ബി ജെ പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
അണ്ണാ ഹസാരെയുടെ അനുയായികളാണ് ഗുഡ്ഗാവില്‍ പ്രതിമ നിര്‍മിക്കുന്നത്. ഹസാരെയുടെ അനുവാദത്തോടെയാണ് പ്രതിമ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബി ജെ പി വക്താവ് ഉമേഷ് അഗര്‍വാള്‍ അടക്കമുള്ള പ്രമുഖര്‍ എതിര്‍ത്തതോടെ പ്രതിമാ നിര്‍മാണം തടസ്സപ്പെട്ടിരുന്നു.

ഉമേഷ് അഗര്‍വാള്‍ നല്കിയ പരാതിയില്‍ ഗുഡ്ഗാവ് പോലീസ് നാല് അണ്ണാ ഹസാരെ അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു. ലോക്പാല്‍ ബില്‍ പ്രക്ഷോഭകാലം മുതല്‍ അണ്ണാ ഹസാരെയുടെ വിശ്വസ്തനായി ഒപ്പമുള്ള പി എല്‍ കതാരിയയാണ് പ്രതിമാ നിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
ഇക്കാര്യത്തില്‍ സഹായം തേടിയാണ് ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗിന് ഹസാരെ കത്തയച്ചത്. താന്‍ വ്യക്തിപരമായി പ്രതിമാ നിര്‍മാണത്തിന് എതിരാണെന്നും എന്നാല്‍ അനുയായികളുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു എന്നും ഹസാരെ കത്തില്‍ പറയുന്നു. ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും കത്തില്‍ ഹസാരെ ആവശ്യപ്പെടുന്നു. 2013 ഡിസംബര്‍ 29 നാണ് ഹസാരെ രാജ്നാഥ് സിംഗിന് കത്തയച്ചിരിക്കുന്നത്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും










Click it and Unblock the Notifications