തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ മറുന്നു പോയോ? മോദിക്ക് അണ്ണാഹസാരെയുടെ കത്ത്
ദില്ലി: തിരഞ്ഞെടുപ്പ് സമയത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാങ്ങള്‍ ഓര്‍മ്മിപ്പിച്ച് അണ്ണാഹസാരയുട കത്ത്. കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നും അഴിമതി രഹിത ഇന്ത്യയെ വാര്‍ത്തെടുക്കണമെന്നായിരുന്നു മോദിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടവ.
എന്നാല്‍ ഇതെല്ലാം പ്രധാനമന്ത്രി മറന്നു പോയെന്നും കോണ്‍ഗ്രസ് സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി മാത്രമായിരുന്നു എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്തും ഇതു തന്നെ തുടരുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. കൈകൂലി നല്‍കാതെ ഓഫീസുകളില്‍ ഒരു കാര്യ നടക്കില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടുന്നു.
മോദിക്ക് ഇതിന് മുന്‍പും കത്തുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അവഗണിക്കുകയായിരുന്നു. പ്രധാന മന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് തന്റെ ഈ കത്തെന്നും അണ്ണാഹസാരെ വ്യക്തമാക്കി.












Click it and Unblock the Notifications