വീണ്ടും അണ്ണാ ഹസാരെ തരംഗം; ജനകീയ സമരത്തിനൊരുങ്ങുന്നു, മോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്!
ദില്ലി: പ്രധാനമന്ത്രി നരേന്ദരമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ അണ്ണാ ഹസാരെ. ഇന്ത്യയെ തന്നെ പിടിച്ചു കുലുക്കിയ സമര പരിപാടിയുമായി മുന്നോട്ട് വന്ന വ്യക്തിയായിരുന്നു അണ്ണാ ഹസാരെ. ഇന്ത്യയിലെ യുവാക്കളുടെയും ഉദ്യാഗസ്ഥരുടെയും അണ്ണാ ഹസാരെയ്ക്ക് ഉണ്ടായിരുന്നു.
അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പോരാട്ടത്തിനൊടുവുലാണ് ആം ആദ്മി എന്ന പാർട്ടി പോലും ഉദയം കൊണ്ടത്. അധികാരത്തിലേറി മൂന്ന് വർഷം പിന്നിട്ടിട്ടും ലോക്പാൽ നിയമനത്തിൽ സർക്കാർല തുടരുന്ന ഉദാസീനതയ്ക്കെതിരെയാണ് പുതിയ സമര പ്രഖ്യാപനം. ജന്മദേശമായ റാലേഖാൻ സിദ്ധിയിൽ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.

നാടകങ്ങൾ പൊളിയുന്നു
മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കേന്ദ്രസർക്കാരിന്റെ നാടകങ്ങൾ പൊളിയുകയാണ്. അതിൽ ഒന്നു മാത്രമാണ് നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് താക്കീത്
നാടകങ്ങൾ നിർത്തി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം അല്ലെങ്കിൽ രാം ലീല മൈതാനത്ത് ഒരു മാസത്തിനകം സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം
ആദ്യ ഘട്ടത്തിൽ നോട്ട് നിരോധനത്തെ അനുകൂലിച്ച അണ്ണാ ഹസാരെ പിന്നീട് അതിനെ എതിർക്കുകയായിരുന്നു.

കള്ളപ്പണമെവിടെ?
കള്ളപ്പണത്തെ തടയിടാനാകുമെങ്കിൽ ബുദ്ധിമുട്ടുകലെ നേരിടാൻ ജനങ്ങൽ തയ്യാറാവണമെന്നായിരുന്നു ഹസാരെയുടെ ആദ്യ പ്രതികരണം.

നോട്ട് നിരോധനം
ജനങ്ങളില്‍ അടിച്ചേല്പിച്ച നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ പിന്നീട് ചോദിക്കുകയായിരുന്നു.

ഗാന്ധിജിയുടെ ആദർശങ്ങൾ
സ്വഛ് അഭിയാന് കാമറയ്ക്ക് മുന്നിലുള്ള നാടകമാവരുത്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
-
ശല്യം ചെയ്ത പൂവാലനെ നടുറോഡിൽ ഓടിച്ചിട്ട് തല്ലി വിദേശ വനിതകൾ; വീഡിയോ വൈറൽ -
ഡൽഹി-ഡെറാഡൂൺ യാത്രാസമയം 6.5 മണിക്കൂറിൽ നിന്നും 2.5 മണിക്കൂറായി കുറയും; എക്സ്പ്രസ് വേ 14 ന് തുറക്കും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..!












Click it and Unblock the Notifications