കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അണ്ണാ ഹസാരെ തരംഗം; ജനകീയ സമരത്തിനൊരുങ്ങുന്നു, മോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്!

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദരമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ അണ്ണാ ഹസാരെ. ഇന്ത്യയെ തന്നെ പിടിച്ചു കുലുക്കിയ സമര പരിപാടിയുമായി മുന്നോട്ട് വന്ന വ്യക്തിയായിരുന്നു അണ്ണാ ഹസാരെ. ഇന്ത്യയിലെ യുവാക്കളുടെയും ഉദ്യാഗസ്ഥരുടെയും അണ്ണാ ഹസാരെയ്ക്ക് ഉണ്ടായിരുന്നു.

അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പോരാട്ടത്തിനൊടുവുലാണ് ആം ആദ്മി എന്ന പാർട്ടി പോലും ഉദയം കൊണ്ടത്. അധികാരത്തിലേറി മൂന്ന് വർഷം പിന്നിട്ടിട്ടും ലോക്പാൽ നിയമനത്തിൽ സർക്കാർല തുടരുന്ന ഉദാസീനതയ്ക്കെതിരെയാണ് പുതിയ സമര പ്രഖ്യാപനം. ജന്മദേശമായ റാലേഖാൻ സിദ്ധിയിൽ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.

നാടകങ്ങൾ പൊളിയുന്നു

നാടകങ്ങൾ പൊളിയുന്നു

മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കേന്ദ്രസർക്കാരിന്റെ നാടകങ്ങൾ പൊളിയുകയാണ്. അതിൽ ഒന്നു മാത്രമാണ് നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് താക്കീത്

മോദിക്ക് താക്കീത്

നാടകങ്ങൾ നിർത്തി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം അല്ലെങ്കിൽ രാം ലീല മൈതാനത്ത് ഒരു മാസത്തിനകം സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം

നോട്ട് നിരോധനം

ആദ്യ ഘട്ടത്തിൽ നോട്ട് നിരോധനത്തെ അനുകൂലിച്ച അണ്ണാ ഹസാരെ പിന്നീട് അതിനെ എതിർക്കുകയായിരുന്നു.

കള്ളപ്പണമെവിടെ?

കള്ളപ്പണമെവിടെ?

കള്ളപ്പണത്തെ തടയിടാനാകുമെങ്കിൽ ബുദ്ധിമുട്ടുകലെ നേരിടാൻ ജനങ്ങൽ തയ്യാറാവണമെന്നായിരുന്നു ഹസാരെയുടെ ആദ്യ പ്രതികരണം.

നോട്ട് നിരോധനം

നോട്ട് നിരോധനം

ജനങ്ങളില്‍ അടിച്ചേല്‍പിച്ച നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ പിന്നീട് ചോദിക്കുകയായിരുന്നു.

ഗാന്ധിജിയുടെ ആദർശങ്ങൾ

ഗാന്ധിജിയുടെ ആദർശങ്ങൾ

സ്വഛ് അഭിയാന്‍ കാമറയ്ക്ക് മുന്നിലുള്ള നാടകമാവരുത്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English summary
Anna Hazare speak against Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X