കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരെ നിരാഹാരം തുടങ്ങി; കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കണം, സര്‍ക്കാരിന് വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഏകദിന ഉപവാസ സമരം തുടങ്ങി. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക സമരം രാജ്യവ്യാപകമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദില്ലി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അവിടെ തന്നെ ഇരുന്ന് സമരം ചെയ്യുകയാണ് കര്‍ഷകര്‍. 12 ദിവസമായി തുടരുന്ന സമരത്തിന് അണ്ണാ ഹസാരെ പിന്തുണ പ്രഖ്യാപിച്ചു. യാതൊരു അക്രമവും ഇതുവരെ സമരക്കാര്‍ നടത്താത്ത കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

A

ദില്ലിയില്‍ നടക്കുന്ന സമരം രാജ്യവ്യാപകമാക്കണം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ അതാണ് വഴി എന്നും ഹസാരെ പറഞ്ഞു. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലുള്ള റലെഗാന്‍ സിദ്ദി ഗ്രാമത്തിലാണ് അണ്ണാ ഹസാരെ ഏകദിന ഉപവാസ സമരം നടത്തുന്നത്. കര്‍ഷകര്‍ തെരുവിലിറങ്ങാന്‍ അനിയോജ്യമായ സമയം ഇതാണ്. കര്‍ഷക സമരത്തിന് ഞാന്‍ നേരത്തെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇനിയും പിന്തുണയ്ക്കും. അഗ്രികള്‍ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് കമ്മീഷന് സ്വയം ഭരണ അവകാശം നല്‍കണം. എംഎസ് സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണം. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നും ഹസാരെ പറഞ്ഞു.

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

കര്‍ഷകര്‍ ഭാരത ബന്ദ് ആചരിക്കുന്ന ദിനത്തിലാണ് അണ്ണാ ഹസാരെ ഉപവാസ സമരം നടത്തുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു ഹസാരെ. ഇദ്ദേഹത്തോടൊപ്പം സമരം ചെയ്ത വ്യക്തികളാണ് അരവിന്ദ് കെജ്രിവാളും മറ്റും. കെജ്രിവാള്‍ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ഹസാരെ വിട്ടുനിന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അണ്ണാ ഹസാരെയുടെ സമരം ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണ് എന്ന് ആരോപണമുയര്‍ന്നിരുന്നു.

ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിയുമെന്ന് പിജെ ജോസഫ്; മാണിയുടെ കൈയ്യൊപ്പ് എന്ന് റോഷി അഗസ്റ്റിന്‍ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിയുമെന്ന് പിജെ ജോസഫ്; മാണിയുടെ കൈയ്യൊപ്പ് എന്ന് റോഷി അഗസ്റ്റിന്‍

അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കി എന്ന് എഎപി ആരോപിച്ചു. കര്‍ഷകരെ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് വീട്ടുതടങ്കലിലാക്കിയതെന്ന് എഎപി ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെത്തി സമരത്തിലുള്ള കര്‍ഷകരുമായി കെജ്രിവാള്‍ സംവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ തടവിലാക്കിയതെന്ന് എഎപി ആരോപിക്കുന്നു. ആരോപണം ദില്ലി പോലീസ് നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

Recommended Video

cmsvideo
What is agricultural bill?

English summary
Anna Hazare starts hunger strike and demands farmer protest should spread across the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X