കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ ഹസാരെയുടെ പോരാട്ടം, രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു!

ബിജെപി സര്‍ക്കാര്‍ ലോക്പാല്‍ നിയമം കേന്ദ്രത്തില്‍ നടപ്പാക്കുന്നതിനും ലോകായുക്ത നിയമനം സംസ്ഥാനങ്ങളില്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹസാരെയുടെ സമരം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന പോരുമായി അഴിമതി വിരുദ്ധ പോരാളി അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഹസാരെയുടെ സമരപരമ്പരകളുടെ ചരിത്രമുള്ള പ്രസിദ്ധമായ രാംലീല മൈതാനിയിലാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. നേരത്തെ 2011ല്‍ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ രാംലീല മൈതാനിയില്‍ ഇതേ രീതിയിലുള്ള സമരം ആരംഭിച്ചിരുന്നു. അന്ന് അത് ഗംഭീര വിജയമാവുകയും ചെയ്തിരുന്നു. ആ സമരത്തിലൂടെയായിരുന്നു ഇന്ന് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനെ പോലുള്ളവര്‍ വളര്‍ന്ന് വന്നത്.

വീണ്ടും അണ്ണാ ഹസാരെ തരംഗം; ജനകീയ സമരത്തിനൊരുങ്ങുന്നു, മോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്!വീണ്ടും അണ്ണാ ഹസാരെ തരംഗം; ജനകീയ സമരത്തിനൊരുങ്ങുന്നു, മോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്!

1

ബിജെപി സര്‍ക്കാര്‍ ലോക്പാല്‍ നിയമം കേന്ദ്രത്തില്‍ നടപ്പാക്കുന്നതിനും ലോകായുക്ത നിയമനം സംസ്ഥാനങ്ങളില്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹസാരെയുടെ സമരം. അതേസമയം കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനായുള്ള സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനായും നടപ്പാക്കണമെന്നാണ് ഹസാരെ ആവശ്യപ്പെടുന്നത്. രാജ്ഗഢ് സന്ദര്‍ശിച്ച ഹസാരെ അവിടെ നിന്ന് ഷഹീദി പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തിയ ശേഷമാണ് രാംലീല മൈതനായിലെത്തിയത്. അദ്ദേഹത്തിനായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

2

ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് മാര്‍ച്ച് 23 സമരദിനമായി തെരഞ്ഞെടുത്തതെന്ന് ഹസാരെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്പാല്‍ നിയമം പാസാക്കാന്‍ ഒരു താല്‍പര്യവുമില്ലെന്ന് ഹസാരെ ആരോപിച്ചു. തന്റെ സമരം തടയാന്‍ പല കാര്യങ്ങളും അദ്ദേഹം ചെയ്തു. പ്രതിഷേധക്കാര്‍ ദില്ലിയിലേക്ക് വരുന്ന ട്രെയിന്‍ സര്‍ക്കാര്‍ റദ്ദാക്കിയെന്ന് ഹസാരെ ആരോപിച്ചു. സര്‍ക്കാരിനെതിരെ അക്രമം നടത്താനാണ് മോദി പ്രേരിപ്പിക്കുന്നത്. അതിനായി തനിക്ക് ചുറ്റും പോലീസിനെ നിര്‍ത്തിയിരിക്കുകയാണ്. പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഹസാരെ ചോദിച്ചു.

ആകാശ് തില്ലങ്കേരിക്കും കൂട്ടുകാരിയും ജയിലില്‍ വെച്ച് കണ്ടത് മൂന്ന് തവണ.. സംസാരിച്ചത് മണിക്കൂറുകളോളം!ആകാശ് തില്ലങ്കേരിക്കും കൂട്ടുകാരിയും ജയിലില്‍ വെച്ച് കണ്ടത് മൂന്ന് തവണ.. സംസാരിച്ചത് മണിക്കൂറുകളോളം!

വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!

English summary
Anna Hazare starts hunger strike for Lokpal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X