പുതിയ സമരത്തിലേക്ക് അണ്ണാ ഹസാരെ കെജ് രിവാളിനെ ക്ഷണിച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ നടത്താനിരിക്കുന്ന പുതിയ സമരത്തിലേക്ക് ഗാന്ധിയന്‍ അണ്ണാ ഹസാരെ തന്റെ പഴയ അനുയായിയും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ ക്ഷണിച്ചു. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരാന്‍ പോകുന്നതിനെതിരെയാണ് അണ്ണാ ഹസാരെയുടെ നിരാഹാര സമരം.
സമരവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കെജ് രിവാള്‍ തന്റെ സമരത്തില്‍ അണിനിരക്കുന്നതില്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെയുമായി ചേര്‍ന്ന് അഴിമതിക്കെതിരെ പോരാടി കെജ് രിവാള്‍ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ഹസാരെയുമായി അകലുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു ഹസാരെയുടെ നിര്‍ദ്ദേശം. എന്നാല്‍ മറ്റൊരു അനുയായിയായിരുന്ന കിരണ്‍ ബേദിക്കൊപ്പം കെജ് രിവാള്‍ ഹസാരെയുടെ മൂവ്മെന്റില്‍ നിന്നും വിട്ടുപോവുകയായിരുന്നു. പിന്നീട് ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുമായി ഒരുതരത്തിലും സഹകരിക്കാന്‍ ഹസാരെ ഇതുവരെ തയ്യാറായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതപ്പെടുത്തുന്ന വിജയത്തോടെ ദില്ലിയില്‍ കെജ് രിവാള്‍ അധികാരത്തിലെത്തിയതോടെയാണ് ഹസാരെ കെജ് രിവാളുമായി അടുക്കാനുള്ള താത്പര്യം കാണിച്ചിരിക്കുന്നത്. എന്നാല്‍ ഹസാരെയുടെ സമരത്തില്‍ കെജ് രിവാള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications