കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരെ വീണ്ടും സമരത്തിന്... നരേന്ദ്ര മോദിക്ക് കത്ത്.. ലോക്പാൽ നിയമനം നടപ്പിലാക്കണം

  • By Anamika
Google Oneindia Malayalam News

ദില്ലി: അഴിമതി രഹിത ഇന്ത്യയ്ക്ക് വേണ്ടി അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയതാണ്. ഈ സമരം നടന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും ലോക്പാല്‍ നിയമനം നടന്നിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് രണ്ടാമതൊരു സമരത്തിന് അണ്ണാ ഹസാരെ ഒരുങ്ങുന്നതായാണ് വിവരം. പ്രതിഷേധം രേഖപ്പെടുത്തി അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ നിയമനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുക

ദിലീപിനെതിരെ ലക്ഷങ്ങള്‍ മുടക്കി പ്രചാരണം! പിന്നില്‍ ഈ രണ്ട് പേര്‍.. മരണം വരെ ഒപ്പം!ദിലീപിനെതിരെ ലക്ഷങ്ങള്‍ മുടക്കി പ്രചാരണം! പിന്നില്‍ ഈ രണ്ട് പേര്‍.. മരണം വരെ ഒപ്പം!

anna hazare

നടിയോട് ദിലീപും കാവ്യയും പ്രതികാരം ചെയ്തു...! നടിയോടും മഞ്ജുവിനോടും വെറുപ്പ്.. വെളിപ്പെടുത്തൽനടിയോട് ദിലീപും കാവ്യയും പ്രതികാരം ചെയ്തു...! നടിയോടും മഞ്ജുവിനോടും വെറുപ്പ്.. വെളിപ്പെടുത്തൽ

മോദി സര്‍ക്കാരിനെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പലതവണ ലോക്പാലിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് കത്തില്‍ ഹസാരെ ആരോപിക്കുന്നു. കത്തിന് തനിക്ക് പ്രധാനമന്ത്രി മറുപടി തന്നിട്ടില്ലെന്നും ആരോപണമുണ്ട്. കര്‍ഷകരുടെ ക്ഷേമത്തിനും ഭക്ഷ്യസുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും അണ്ണാ ഹസാരെ ആവശ്യമുയര്‍ത്തുന്നു. പ്രതിഷേധ സമരത്തിന്റെ സ്ഥലവും തീയ്യതിയും അടുത്ത കത്തില്‍ അറിയിക്കാമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Anna Hazare writes to PM Narendra Modi, threatens to launch campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X