കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഇനി കുറഞ്ഞ നിരക്കില്‍ ഭക്ഷണം; അന്നപൂര്‍ണ്ണ റസോയ് കാന്‍റീനുമായി സംസ്ഥാന സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: സഞ്ചരിക്കുന്ന അന്നപൂര്‍ണ്ണ റസോയ് കാന്‍റീനുമായി രാജസ്ഥാനില്‍ സര്‍ക്കാര്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം നല്‍കുന്ന സഞ്ചരിക്കുന്ന ആന്നപൂര്‍ണ്ണ റസോയ് കാന്‍റീന്‍ പദ്ധതിയുമായാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ജെയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് നടന്ന അന്നപൂര്‍ണ്ണ കാന്‍റീനുകളുടെ ഉദ്ഘാടനം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ നിര്‍വ്വഹിച്ചു.

കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ഈ പദ്ധതി സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനമാകുമെന്ന് വസുന്ധര രാജ അഭിപ്രായപ്പെട്ടു. കുറഞ്ഞ ചിലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന അമ്മ കാന്‍റീനുകള്‍ തമിഴ്നാട് സര്‍ക്കാരാണ് തുടക്കമിട്ടത്. പിന്നീട് ഉത്തരാഖണ്ഡ്, കര്‍ണ്ണാടക തുടങ്ങിയ സര്‍ക്കാരുകള്‍ സമാനമായ പദ്ധതികളുമായി രംഗത്തെിയിരുന്നു. ഇതേ മാതൃകയിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അന്നപൂര്‍ണ്ണ കാന്‍റീനുമായി മുന്നോട്ട് വന്നത്.

അന്നപൂര്‍ണ്ണ റസോയ്

അന്നപൂര്‍ണ്ണ റസോയ്

ബ്രേക്ക് ഫാസ്റ്റുുകള്‍ക്ക് 5 രൂപയും, ഊണിന് 8 രൂപയുമാണ് അന്നപൂര്‍ണ്ണ കാന്‍റീന്‍റെ വില. 80 മൊബൈല്‍ കാന്‍റീന്‍ വാഹനങ്ങള്‍ സംസ്ഥാനത്തിന്‍റെ 12 സിറ്റികളില്‍ ഭക്ഷണം വിതരണം ചെയ്യുക. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് മൊബൈല്‍ കാന്‍റീന്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക.

അമ്മ കാന്‍റീന്‍

അമ്മ കാന്‍റീന്‍

ചെറിയ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ 2013ലാണ് അമ്മ കാന്‍റീന്‍ പദ്ധതിയുമായി ജയലളിത സര്‍ക്കാര്‍ മുന്നോട്ട് വന്നത്. മുന്‍സിപ്പള്‍ കോര്‍പ്പറേഷനുകള്‍ക്ക് കീഴിലായിരുന്നു അമ്മ കാന്‍റീനുകള്‍ ആരംഭിച്ചത്.

ഇന്ദിര അമ്മ കാന്‍റീന്‍

ഇന്ദിര അമ്മ കാന്‍റീന്‍

2015ലാണ് തമിഴ്നാട് അമ്മ കാന്‍റീന്‍ മാതൃകയില്‍ പദ്ധതിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രംഗത്തെത്തിയത്. കുറഞ്ഞ വിലയില്‍ മികച്ച ഭക്ഷ​ണം സാധാരണക്കാര്‍ക്ക് എത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് കാന്റീനുകള്‍ക്ക് സ്ത്രീ കൂട്ടായ്മയായാണ് കാന്‍റീന്‍ നടത്തിപ്പ് ചുമതല.

ഇന്ദിര കാന്‍റീന്‍

ഇന്ദിര കാന്‍റീന്‍

തമിഴ്നാട്ടിലെ അമ്മ കാന്‍റീന്‍ മാതൃകയിലാണ് 2017 ആഗസ്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്ദിര കാന്‍റീനുകള്‍ ആരംഭിച്ചത്. സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്ദിര കാന്‍റീന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് രാഹുല്‍ ഗാന്ധിയാണ്. തുടക്കത്തില്‍ ബംഗളുരു നഗരത്തില്‍ മാത്രമാണ് ഇന്ദിരാ കാന്‍റീനുകള്‍ ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തിലും

കേരളത്തിലും

തമിഴ്നാട് അമ്മ കാന്‍റീന്‍ മാതൃകയില്‍ കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കുന്ന പദ്ധതി കേരളത്തിലും ഉടന്‍ ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നേരത്തെ പറഞ്ഞിരുന്നു.

English summary
rajasthan government introduces annapooran rasoi mobile canteens. chief minister vasundhara raja inaugrated canteens at jaipur municipal corporation headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X