ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു..... അന്ത്യം 91ാം വയസ്സില്‍
ദില്ലി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ് അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവരുടെ അന്ത്യം സ്ഥിരീകരിച്ചത്. അന്നപൂര്‍ണ ദേവിക്ക് ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ മെയ്ഹാറില്‍ ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന്റെയും മദീന ബീഗത്തിന്റെയും നാലു മക്കളില്‍ ഇളയവളായിരുന്നു അന്നപൂര്‍ണാ ദേവി. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് അലി അക്ബര്‍ ഖാന് സഹോദരനാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മെയ്ഹാര്‍ രാജാവ് മഹാരാജ ബ്രിജ്നാഥ് സിംഗിന്റെ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന്.

സിത്താര്‍ വാദ്യത്തിന്റെ മാന്ത്രികത നിറഞ്ഞതായിരുന്നു അന്നപൂര്‍ണാ ദേവിയുടെ സംഗീതം മുഴുവന്‍. പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും ഭര്‍ത്താവും സംഗീതജ്ഞനുമായ രവിശങ്കറിന് വേണ്ടി വേദിയില്‍ പരിപാടികള്‍ അവര്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് വിവാഹ മോചനത്തിന് ശേഷവും അവര്‍ പൊതുവേദികളില്‍ പാടിയിരുന്നില്ല. ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാല്‍ദിപൂര്‍, നിഖില്‍ ബാനര്‍ജി, അമിത് ഭട്ടാചാര്യ തുടങ്ങിയ പ്രതിഭകളെ സംഭാവന ചെയ്തത് അന്നപൂര്‍ണാ ദേവിയാണ്. രാജ്യത്തിന് നല്കിയ മികച്ച സംഭാവനങ്ങളുടെ പേരില്‍ പദ്മഭൂഷണ്‍ നല്കി അവരെ ആദരിച്ചിട്ടുണ്ട്. ചൈത്യ പൗര്‍ണമി നാളില്‍ ജനിച്ച പെണ്‍കുട്ടിക്ക് അന്നപൂര്‍ണ എന്ന പേരിട്ടത് മഹാരാജ ബ്രിജ്നാഥ് സിംഗായിരുന്നു.
പിതാവ് ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന് ആയിരുന്നു അന്നപൂര്‍ണയുടെ ആദ്യ ഗുരു, പിതാവിന്റെ കീഴിലാണ് അവര്‍ സിത്താറില്‍ വൈദഗ്ദ്യം നേടുന്നത്. പിന്നീട് സിത്താര്‍ മാന്ത്രികനായിരുന്ന രവിശങ്കറിനെ വിവാഹം കഴിക്കുകയായിരുന്നു. 1962ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഋഷികുമാര്‍ പാണ്ഡെയെ ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയെന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ലോകോത്തര സംഗീതജ്ഞന് ഗുലാം അലി അന്നപൂര്‍ണ ദേവി വലിയ പ്രതിഭയാണെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications