ഇനിയെങ്കിലും 'ന്യായ്' പ്രഖ്യാപിക്കൂ... നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് പദ്ധതി പ്രഖ്യാപിക്കാന്‍ രാഹുല്‍
ദില്ലി: രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ന്യായ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ നരേന്ദ്ര മോദി ഒരുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണ് വിട്ടുപോകുന്ന വേളയില്‍ അക്കാര്യം രാജ്യത്തെ അറിയിക്കണമെന്നും രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു.

വീഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ചില ആവശ്യങ്ങള്‍ ഉന്നയിച്ചത്. കൊറോണ വൈറസ് വ്യാപനം സാധാരണക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. മധ്യവര്‍ഗക്കാരും ശമ്പളം വാങ്ങുന്ന ആളുകളും ഏറെ പ്രയാസപ്പെട്ടു. ഈ സാഹചര്യത്തിലാണ് ന്യായ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും അടുത്ത ആറ് മാസത്തേക്കെങ്കിലും പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് ഓരോ മാസവും 7500 രൂപ സര്‍ക്കാര്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Recommended Video
ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണ് കൈയ്യേറി എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. അവര്‍ എപ്പോഴാണ് ഇന്ത്യന്‍ മണ്ണ് വിട്ടുപോകുക എന്ന കാര്യം മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴാം തിയ്യതി മുതല്‍ ഓരോ ദിവസവും ഇന്ധന വില വര്‍ധിപ്പിക്കുന്ന കാര്യം രാഹുല്‍ വീഡിയോയില്‍ എടുത്തുപറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമായും പ്രചാരണ ആയുധമാക്കിയത് ന്യായ് പദ്ധതി ആയിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വിഷയവും ഇതായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും 72000 രൂപ കിട്ടുമെന്ന് ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. 25 കോടി ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി അ്ന്ന് പ്രഖ്യാപിച്ചിരുന്നത്.












Click it and Unblock the Notifications