അനോകോവാക്സ്; മൃഗങ്ങൾക്കായുള്ള കോവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ
ഡൽഹി; കോവിഡിൽ നിന്ന് വളർത്തു മൃ ഗങ്ങളെ രക്ഷിക്കാൻ പുതിയ വാക്സിൻ കണ്ടുപിടിച്ച് ഇന്ത്യ. ഹരിയാനയിലെ ഐസിഎആർ- നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വീൻസാണ് അനോകോവാക്സ് എന്ന മൃ ഗങ്ങൾക്കുള്ള കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കോവിഡ് അണുബാധയുടെ ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകളിൽ നിന്ന് വാക്‌സിൻ സംരക്ഷണം നൽകുന്നു. മൃഗങ്ങൾക്കായി രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് അനോകോവാക്സ്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ഈ വാക്സിൻ പുറത്തിറക്കിയത്. മൃഗങ്ങൾക്കായി ആന്റിബോഡി ഡിറ്റക്ഷൻ കിറ്റുകളും ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ് ആന്റിബോഡി ഡിറ്റക്ഷൻ കിറ്റ്. ആയതിനാൽ തന്നെ ഇന്ത്യ ഇതിന് പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്. അൽഹൈഡ്രോജൽ അടങ്ങിയ വാക്സിൻ ആണ് ഇത്. നായ, സിംഹം, പുലി, എലി, മുയൽ എന്നിവക്ക് അനോകോവാക്സ് വാക്സിൻ സുരക്ഷിതമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. മൃ ഗങ്ങൾക്ക് കോവിഡ് ബാധിക്കുമോ എന്നതിനെക്കുറിച്ച് നേരത്തെ വ്യക്തത ഇല്ലായിരുന്നു.

എന്നാൽ വളർത്തുമൃഗങ്ങൾക്ക് അടുത്ത സമ്പർക്കത്തിലൂടെ ഉടമകളിൽ നിന്ന് കോവിഡ് ബാധിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അതേ സമയം മൃ ഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് കോവിഡ് പകരുമോ എന്നതിന് തെളിവില്ലെന്നും പഠനങ്ങൾ പറയുന്നു. അതിനിടെ രാജ്യത്ത് വൻ തോതിൽ കോവിഡ് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 7,584 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ ഉയരുകയാണ്.
പുത്തന്‍ ലുക്കില്‍ ദുല്‍ഖറിന്റെ നായിക; ശോഭിതയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
മഹാരാഷ്ട്രയിൽ മാത്രം പുതിയതായി 2,813 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലാകട്ടെ 2,193 കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയതായി 24 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രോ ഗം ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 5,24,747 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോ ഗികളുടെ എണ്ണം 4,32,05,106 ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് ഇന്ത്യയിലാണ്. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications