കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കി; ക്രൂര കൊലപാതകം!! വിറങ്ങലിച്ച് പ്രവര്‍ത്തകര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കുന്നത് പതിവാകുന്നു. ദിവസങ്ങള്‍ക്കിടെ രണ്ടു പ്രവര്‍ത്തകരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണ് സംഭവം. ബിജെപിയില്‍ പ്രവര്‍ത്തിച്ചതാണ് ഇവന്‍ ചെയ്ത തെറ്റ് എന്ന് എഴുതിയ കുറിപ്പ് ആദ്യം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തി. ബിജെപി ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ആദ്യ സംഭവം നടന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. രണ്ടാമത്തേത് ഇന്നും. തുടര്‍ച്ചയായ മരണങ്ങള്‍ വന്‍ വിവാദമായിരിക്കുകയാണ്. സംഭവത്തിവന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ...

കൂറ്റന്‍ വൈദ്യുതി തൂണില്‍

കൂറ്റന്‍ വൈദ്യുതി തൂണില്‍

വയലിലെ കൂറ്റന്‍ വൈദ്യുതി തൂണിലാണ് ഒരു ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം ശനിയാഴ്ച രാവിലെ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 32കാരനായ ദുലാല്‍ കുമാറിന്റെ മൃതദേഹമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു. യുവാവിന്റെ വെള്ളിയാഴ്ച കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 അന്വേഷണം സിഐഡിക്ക്

അന്വേഷണം സിഐഡിക്ക്

പുരുലിയയിലെ ദാഭ ഗ്രാമത്തിലാണ് സംഭവം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ദുലാല്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിഐഡിക്ക് കൈമാറിയെന്ന് പോലീസ് മേധാവി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

18കാരനായ ത്രിലോചന്‍

18കാരനായ ത്രിലോചന്‍

കഴിഞ്ഞ ബുധനാഴ്ച 18കാരനായ ത്രിലോചന്‍ മഹാതോ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജിയ ആരോപിച്ചു. ദുലാല്‍ കുമാറിന് വധഭീഷണി നിലനില്‍ക്കെയാണ് കാണാതായത്.

മുഖ്യമന്ത്രിയുടെ ബന്ധു

മുഖ്യമന്ത്രിയുടെ ബന്ധു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവും തൃണമൂല്‍ നേതാവുമായ വ്യക്തി പുരുലിയ ജില്ലയില്‍ കുറച്ചുദിവസങ്ങളായി തമ്പടിക്കുന്നു. ഇദ്ദേഹമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ത്രിലോചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ വീടിനോട് ചേര്‍ന്ന മരത്തിലാണ്.

കുറിപ്പില്‍ വ്യക്തം

കുറിപ്പില്‍ വ്യക്തം

ബംഗാളി ഭാഷയില്‍ എഴുതിയ കുറിപ്പ് ത്രിലോചന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബിജെപിയില്‍ പ്രവര്‍ത്തിച്ചതിനുള്ള ശിക്ഷയാണിതെന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ത്രിലോചനെ നോട്ടമിട്ടിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

പ്രതിഷേധം അലയടിക്കുന്നു

പ്രതിഷേധം അലയടിക്കുന്നു

ത്രിലോചന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുലിയയിലെ പോലീസ് സ്‌റ്റേഷനുകള്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

പുരുലിയ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍. തൃണമൂല്‍ കോണ്‍ഗ്രസ് 839 സീറ്റും ബിജെപി 645 സീറ്റുകളും നേടി. 38 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന വോട്ടൈടുപ്പില്‍ 26 സീറ്റ് തൃണമൂലും ബാക്കി സീറ്റുകളില്‍ ബിജെപിയുമാണ് ജയിച്ചത്.

മൃതദേഹം കത്തിച്ചത് റോഡിനരികില്‍; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു!! ജസ്‌നയുടെതല്ലെന്ന് സൂചന, മൂക്കുത്തി?മൃതദേഹം കത്തിച്ചത് റോഡിനരികില്‍; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു!! ജസ്‌നയുടെതല്ലെന്ന് സൂചന, മൂക്കുത്തി?

English summary
Another BJP worker found hanging in West Bengal, CID to probe death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X