കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് വീണ്ടും ഇന്ത്യന്‍ പ്രഹരം; കളര്‍ ടിവി ഇറക്കുമതിയില്‍ നിയന്ത്രണം... സംഭവിക്കുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് തവണയായി ചൈനയുടെ നൂറില്‍പരം ആപ്പുകള്‍ ഇന്ത്യ നിരോധിക്കുകയും ചെയ്തു. ടിക് ടോക് പോലെ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിച്ചിരുന്ന ആപ്പുകളും അതില്‍ പെടുന്നു.

ഇന്ത്യയുടെ പുതിയ നടപടിയും ചൈനയ്ക്ക് തന്നെയാണ് തിരിച്ചടിയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്നുള്ള കളര്‍ ടെലി വിഷന്‍ ഇറക്കുമതിയ്ക്കാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കളര്‍ ടിവി ഇറക്കമതിയ്ക്ക് വിലക്കില്ല. വിശദാംശങ്ങള്‍ പരിശോധിക്കാം...

ലൈസന്‍സ് വേണം

ലൈസന്‍സ് വേണം

കളര്‍ ടെലിവിഷന്‍ ഇറക്കുമതി നിരോധിക്കുകയല്ല ഇന്ത്യ ചെയ്തിട്ടില്ലുള്ളത്. അതിനെ നിയന്ത്രിത പട്ടികയിലേക്ക് മാറ്റുകയാണ്. ഇതോടെ കളര്‍ ടിവി ഇറക്കുമതി ചെയ്യുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ (ഡിജിഎഫ്ടി) നിന്ന് ലൈസന്‍സ് നേടണം.

Recommended Video

cmsvideo
ചൈനയ്ക്ക് മുട്ടന്‍ പണികൊടുത്ത് ഇന്ത്യ | Oneindia Malayalam
ഏതൊക്കെ ടിവികള്‍

ഏതൊക്കെ ടിവികള്‍

36 സെന്റീ മീറ്റര്‍ മുതല്‍ 105 സെന്റീമീറ്റര്‍ വരെ സ്‌ക്രീന്‍ വലിപ്പമുള്ള എല്ലാ കളര്‍ ടിവികളും ഈ നിയന്ത്രണത്തിന്റെ പരിധിയില്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 63 സെന്റീമീറ്ററില്‍ താഴെ സ്‌ക്രീന്‍ വലിപ്പമുള്ള എല്‍സിഡി ടിവികളും നിയന്ത്രിത പട്ടികയില്‍ വരും.

മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് നടപടി എന്നാണ് ഈ വിഷയത്തിലുള്ള ഔദ്യോഗിക ഭാഷ്യം. ഇത്തരം ഒരു നടപടി ഇന്ത്യയിലെ ആഭ്യന്തര ടെലിവിഷന്‍ ഉത്പാദനത്തേയും അസംബ്ലിങ്ങിനേയും ഗുണകരമായി സഹായിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചൈനയ്ക്കുള്ള അടി

ചൈനയ്ക്കുള്ള അടി

യഥാര്‍ത്ഥത്തില്‍ ചൈന അടക്കമുള്ള ചില രാജ്യങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ നിയന്ത്രണം. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 781 ദശലക്ഷം ഡോളറിന്റെ ടെലിവിഷന്‍ സെറ്റുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. വിയറ്റ്‌നാമില്‍ നിന്ന് 428 ശലക്ഷം ഡോളറിന്റേയും ചൈനയില്‍ നിന്ന് 292 ദശലക്ഷം ഡോളറിന്റേയും ഇറക്കുമതിയാണ് ഉണ്ടായത്.

തുടര്‍ച്ചമാത്രം

തുടര്‍ച്ചമാത്രം

ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ചൈനയുമായി ഉള്ള ഇടപാടുകളില്‍ എല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. അതിന്റെ ഒരു തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ടെലിവിഷന്‍ ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം എന്നാണ് സൂചന.

ആരൊക്കെയാണ് പ്രധാനികള്‍

ആരൊക്കെയാണ് പ്രധാനികള്‍

രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ ടെലിവിഷന്‍ ഇറക്കുമതിയില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കിയത് ചൈന തന്നെ ആണെന്ന് മനസ്സിലാകും. ചൈനയ്ക്ക് പിറകിലുള്ളത് വിയറ്റ്‌നാം, മലേഷ്യ, ഹോങ് കോങ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: ബിസിനസ് താൽപ്പര്യങ്ങൾക്ക് തിരിച്ചടിയായാൽ ബന്ധം വിഛേദിക്കുമെന്ന്!

English summary
Another blow for China; India restrict import of Colour Television sets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X