Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി കയറാൻ തുടങ്ങവേ ഹെലികോപ്ടർ പറന്നു.. ദേവേന്ദ്ര ഫഡ്നവിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!!

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഹെലികോപ്‍ടർ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഫഡ്നാവിസ് കയറാൻ തുടങ്ങവേ ഹെലികോപ്റ്റർ പറന്നുയരുകയായിരുന്നു. ഇത് പിന്നീട് നിയന്ത്രണം വിട്ട് മുഖ്യമന്ത്രിയുടെ നേരെ വീഴാനും പോയി. ഭാഗ്യവശാൽ വലിയ അപകടമൊന്നും സംഭവിച്ചില്ല.

devendra-fadnavis

ഫഡ്നാവിസ് ഹെലികോപ്ടറിൽ കയറാൻ വരുന്പോഴാണ് അപ്രതീക്ഷിതമായി ഹെലികോപ്ടർ പറന്നുയർന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ഫഡ്നാവിസിനെ രക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. പി ഡബ്ല്യു പിയുടെ നേതാവും എം എൽ സിയുമായ ജയന്ത് പാട്ടീലിന്റെ ജന്മദിന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ദേവേന്ദ്ര ഫഡ്നാവിസ് ഇത് രണ്ടാം തവണയാണ് സമാനമായ അപകടത്തിൽ പെടുന്നത്. മെയ് 25ന് ഫഡ്നാവിസിന്റെ ഹെലികോപ്ടർ ലാത്തൂരിൽ ഇടിച്ചിറങ്ങിയിരുന്നു. ഇലക്ട്രീസിറ്റി വയറിൽ തട്ടിയാണ് അന്ന് അപകടമുണ്ടായത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും രണ്ട് ക്രൂ മെമ്പർമാരും അടക്കം ആറ് പേരാണ് അന്ന് രക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+