Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു; പുതുച്ചേരി സര്‍ക്കാര്‍ ന്യൂനപക്ഷമായി, വിശ്വാസ വോട്ടിന് മുമ്പേ വീണു

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണം വീഴുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. നാല് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയ ലക്ഷ്മി നാരായണന്‍ ആണ് ഇന്ന് രാജിവച്ചത്. തനിക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന കാരണമാണ് അദ്ദേഹം രാജിവച്ച ശേഷം പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

n

ലക്ഷ്മിനാരായണന്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമ സഭയില്‍ ഭൂരിപക്ഷം നഷ്ടമായി. 27 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇനി 13 പേര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് ഞാന്‍. എന്നിട്ടും എന്നെ മന്ത്രിയാക്കിയില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമായിരിക്കുന്നു. അതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ലക്ഷ്മിനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക കക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസും ബിജെപിയും തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അനുയായികളുമായി സംസാരിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ലക്ഷ്മി നാരായണന്‍ പറഞ്ഞു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കഴിഞ്ഞാഴ്ച കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വിശ്വാസ വോട്ട് തേടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സുന്ദര്‍രാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനും പ്രതിപക്ഷത്തിനും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. മൂന്ന് മാസത്തിനകം പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടാകും.

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+