തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ബിഎസ്പി നേതാവ് വധക്കേസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്
ചെന്നൈ: തമിഴ്നാട്ടിൽ ബി എസ് പി നേതാവ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളിലൊരാളെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ചെന്നൈ മാധവരത്തിന് അടുത്ത് വെച്ചായിരുന്നു സംഭവം. ഇവിടെ തെളിവെടുപ്പിനെ എത്തിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതിയെ വെടിവെച്ചതെന്നാണ് പോലീസ് വിശദീകരണം.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൊല്ലപ്പെട്ട സ്ഥലത്തേക്ക് തിരുവെങ്കിടത്തെ പോലീസ് എത്തിച്ചത്. കൊലപാതകത്തിനുപയുഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായിരുന്നു ഇത്. ഇവിടെ വെച്ച് ഇയാൾ ഒരു എസ്ഐയെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെന്നും അപ്പോഴാണ് വെടിയുതിർത്തതെന്നും പോലീസ് പറയുന്നു. വെടിയേറ്റ ഇയാളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് തിരുവെങ്കിടത്തിന്റേത്.

കൊലപാതകത്തിന് മുന്നോടിയായി, ബി എസ് പി നേതാവിനെ പിന്തുടർന്ന് നിരീക്ഷിച്ചത് തിരുവെങ്കടമായിരുന്നു. ദിവസങ്ങളോളം ഇയാൾ ആംസ്ട്രോങിനെ പിന്തുടർന്നതായി പോലീസ് പറഞ്ഞു. അതേസമയം ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നൈ വി ബാലു (39), ഡി രാമു (38), കെ എസ് തിരുമലൈ (45), ഡി സെൽവരാജ് (48), ജി അരുൾ (33), കെ മണിവണ്ണൻ (25), ജെ സന്തോഷ് (22) എന്നിവരെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം ഇവർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഗോകുൽ, വിജയ്, ശിവശക്തി എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ജൂലൈ 5 വെള്ളിയാഴ്ച വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ വെച്ചായിരുന്നു ആംസ്ട്രോങിനെ പ്രതികൾ കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന തൻ്റെ വീടിന് സമീപം സുഹൃത്തുക്കൾക്കും അനുയായികൾക്കുമൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.ബൈക്കുകളിലെത്തിയ ആറംഗ സംഘം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയും അരിവാളും ഉപയോഗിച്ച് പിന്നിൽനിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ദേശീയതലത്തിലടക്കം വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ കടുത്ത വിമർശനമായിരുന്നു ബി എസ് പി അധ്യക്ഷ മായാവതി ഉയർത്തിയത്. കൊലപാതകത്തിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications