കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ കർഷക മരണം തുടർകഥയാകുന്നു!!! ഏഴ് ദിവസത്തിനുള്ളിൽ മരിച്ചത് ഏഴു കർഷകർ!!

ഒരാഴ്ചക്കിടെ മരിച്ചത് ഏഴ് കർഷകർ

  • By Ankitha
Google Oneindia Malayalam News

ഭോപ്പൽ: മധ്യപ്രദേശിൽ കാർഷിക കടം എഴുതി തള്ളണമെന്നു ആവശ്യപ്പെട്ടു പ്രക്ഷോഭം തുടരുന്നു. സംസ്ഥാത്ത് ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് ഏഴ് കർഷകർ.ഇന്ന് ഹോഷങ്കാബാദ് ജില്ലയിലെ ബബായി സ്വദേശിയായ നർമദ പ്രസാദ് എന്ന കർഷകൻ കൂടി ആത്മഹത്യ ചെയ്തതു. പ്രദേശത്തെ പലിശക്കാരനിൽ നിന്നുണ്ടായ സമ്മർദമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് എ.എൻഐ റിപ്പോർട്ട് ചെയ്തു.കാർഷിക കടം എഴുതി തളളണമെന്നും ഉൽപ്പന്നങ്ങൾക്ക് താങ്ങു വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മധ്യപ്രദേശിൽ കർഷക പ്രക്ഷോഭം. ജൂൺ ഒന്നിനു ആരംഭിച്ച കർഷക പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.

18കാരൻ ചില്ലറക്കാരനല്ല!ഫോണിൽ നൂറിലേറെ യുവതികളുടെചിത്രങ്ങൾ!കുടുക്കിയത് നാദാപുരത്തെ യുവതിയുടെ ഭർത്താവ്18കാരൻ ചില്ലറക്കാരനല്ല!ഫോണിൽ നൂറിലേറെ യുവതികളുടെചിത്രങ്ങൾ!കുടുക്കിയത് നാദാപുരത്തെ യുവതിയുടെ ഭർത്താവ്

അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കര്‍ഷകസമരം അക്രമാസക്തമായത്. പ്രക്ഷോഭം പടര്‍ന്നതോടെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹരം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിരാഹാരം അവസാനിപ്പിച്ചെങ്കിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.

farmers

കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നും വിളകള്‍ക്കു താങ്ങു വില നൽകണമെന്നും ആവശ്യപ്പെട്ടാണ് ജൂണ്‍ ഒന്നു മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. കരിഞ്ചന്തയില്‍നിന്നു വലിയ വിലയ്ക്കു വളം വാങ്ങേണ്ടിവരുകയും വൈദ്യുതി കിട്ടാത്തതിനാല്‍ കര്‍ഷകര്‍ ഡീസല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതു മൂലം കൃഷിച്ചെലവ് കൂടിയെന്നും അതോടെ കൃഷി ലാഭകരമല്ലാതായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
A farmer killed himself in Madhya Pradesh’s Hoshangabad district on Thursday morning, news agency ANI reported, the seventh such suicide in seven days in a region rocked by violent farmer protests over plummeting crop prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X