കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭാഗ്യവശാൽ പാർട്ടിയ്ക്ക് രണ്ട് കഴിവുള്ള നേതാക്കളെ നഷ്ടമായി: രാജസ്ഥാൻ പ്രതിസന്ധിയിൽ പ്രിയ ദത്ത

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരണവുമായി വനിതാ കോൺഗ്രസ് നേതാവ്. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിന് പിന്നാലെ സച്ചിൻ പൈലറ്റ് കൂടി പുറത്തുപോയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന പ്രിയ ദത്തയുടെ പ്രതികരണം. മറ്റൊരു സുഹൃത്തും പാർട്ടി വിടുന്നുവെന്നാണ് പ്രിയ ദത്ത ട്വിറ്ററിൽ കുറിച്ചത്. നടനും രാഷ്ട്രീയ നേതാവുമായ സുനിൽ ദത്തയുടെ മകളാണ് പ്രിയ ദത്ത്. കോൺഗ്രസിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും പുറത്തുപോയതിന്റെ നിരാശ പ്രകടിപ്പിച്ചുകൊണ്ടാണ് പ്രിയാ ദത്തയുടെ ട്വീറ്റ്.

മറ്റൊരു സുഹൃത്ത് കൂടി പാർട്ടി വിട്ടു

മറ്റൊരു സുഹൃത്ത് കൂടി പാർട്ടി വിട്ടു

"മറ്റൊരു സുഹൃത്ത് കൂടി പാർട്ടി വിട്ടുപോയി. സച്ചിനും ജ്യോതിരാദിത്യ സിന്ധ്യയും സഹപ്രവർത്തകരും നല്ല സുഹൃത്തുക്കളുമായിരുന്നു. നിർഭാഗ്യവശാൽ പാർട്ടിയ്ക്ക് രണ്ട് കഴിവുള്ള നേതാക്കളെ നഷ്ടമായി'' പ്രിയ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് പാർട്ടിയ്ക്ക് രണ്ട് ശക്തരായ നേതാക്കളെ നഷ്ടപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച അവർ പാർട്ടി വിടാനുള്ള തീരുമാനത്തെയും പിന്തുണച്ചിട്ടുണ്ട്.

Recommended Video

cmsvideo
Sachin Pilot's Reaction After Being Dismissed From Every Post | Oneindia Malayalam
കഠിന പ്രയത്നം

കഠിന പ്രയത്നം


ലക്ഷ്യബോധങ്ങളുണ്ടാവുന്നത് തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രയാസകരമായ സമയങ്ങളിലെല്ലാം അവർ കഠിന പ്രയത്നം ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. കോൺഗ്രസ് പാർട്ടി സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്തുനിന്നും നീക്കി മണിക്കൂറുകൾക്കകമാണ് പ്രിയയുടെ ട്വീറ്റ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടുമായുള്ള പോരാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് വഴിതെളിച്ചത്.

 രണ്ട് യോഗത്തിനുമെത്തിയില്ല

രണ്ട് യോഗത്തിനുമെത്തിയില്ല

തുടർച്ചയായ രണ്ട് തവണയും സച്ചിൻ പൈലറ്റ് കോൺഗ്രസ് നിയമകക്ഷി യോഗം ബഹിഷ്കകരിച്ചതിന് പിന്നാലെ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്തുനിന്നും നീക്കിയതായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വിളിച്ചു ചേർത്ത യോഗത്തിലും സച്ചിൻ പൈലറ്റും പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും പങ്കെടുത്തിരുന്നില്ല.

പൈലറ്റിന് സ്ഥാനനഷ്ടം

പൈലറ്റിന് സ്ഥാനനഷ്ടം

സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ കൂട്ടാളികളും ബിജെപിക്ക് ഒപ്പം ചേർന്ന് എട്ട് കോടി വരുന്ന രാജസ്ഥാൻ ജനത തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയതിൽ ഖേദിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് അടുത്ത കാലത്ത് രാഹുൽ ഗാന്ധി അനുഭാവിയായ സച്ചിൻ പൈലറ്റിനെതിരെ ഉയർന്നുകേട്ട ആരോപണം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ആദ്യം പൈലറ്റിനെതിരെ രംഗത്തെത്തിയത്.

 അസ്വാസര്യം പിളർപ്പിലേക്ക്?

അസ്വാസര്യം പിളർപ്പിലേക്ക്?

2018ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതോടെ തന്നെ സച്ചിൻ പൈലറ്റ് അസ്വസ്ഥനായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തുടക്കം കുറിക്കുന്ന സർക്കാരിനെ താഴെ വീഴ്ത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് പൈലറ്റിന് നോട്ടീസ് അയച്ചതോടെയാണ്. ഇതോടെയാണ് തന്നെ പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാർക്കൊപ്പം സച്ചിൻ പൈലറ്റ് ദില്ലിയിലേക്ക് പോകുന്നത്. പ്രശ്നപരിഹാരത്തിവായി കോൺഗ്രസ് വിളിച്ച രണ്ട് നിയമകക്ഷി യോഗങ്ങളിലും സച്ചിൻ പൈലറ്റ് പങ്കെടുത്തതുമില്ല. ഇതോടെയൊണ് സച്ചിൻ പൈലറ്റിനെതിരെയുള്ള നിലപാട് കോൺഗ്രസ് നേതൃത്വം കടുപ്പിച്ചത്.

 കോൺഗ്രസിന് കരുത്ത്

കോൺഗ്രസിന് കരുത്ത്

സച്ചിൻ പൈലറ്റിന് 16 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ അശോക് ഗെലോട്ടിന്റെ അവകാശ വാദം 122 പേരിൽ 106 എംൽഎമാരുടെ പിന്തുണ പാർട്ടിയ്ക്കുണ്ടെന്നാണ്. പാർട്ടി നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി നിയമ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളിൽ പലരും സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേൾക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് നേതാവിനെതിരെ പാർട്ടിയും നടപടികളിലേക്ക് കടന്നത്. താൻ ബിജെപിയിൽ ചേരില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സച്ചിൻ പൈലറ്റിന്റെ നിലപാട് സംബന്ധിച്ച് അവ്യക്തകൾ തുടരുന്നുണ്ട്.

 കരുത്ത് തെളിയുമോ?

കരുത്ത് തെളിയുമോ?

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് 72 എംഎൽഎമാരുമാണുള്ളത്. കോൺഗ്രസിന് 13 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ കൂടി സംസ്ഥാനത്തുണ്ട്. സിപിഎമ്മിൽ നിന്നും ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്നും ആർഎൽഡിയിൽ നിന്നുമുള്ള ഓരോ എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

https://twitter.com/PriyaDutt_INC/status/1283005755294015489

English summary
Another friend leaves the party Priya Dutt says after Congress sacks Pilot as Rajasthan deputy CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X