Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ പിടിമുറുക്കി ആര്‍എസ്എസ്, ഉത്തര്‍പ്രദേശിന് പിന്നാലെ, ദീദിക്ക് തലവേദന

ദില്ലി: ബംഗാളില്‍ പിടിമുറുക്കി ആര്‍എസ്എസ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ബംഗാളില്‍ നിന്ന് ആര്‍എസ്എസില്‍ ചേര്‍ന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആര്‍എസ്എസില്‍ ചേര്‍ന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 mamtarss

2017 ല്‍ പശ്ചിമബംഗാളില്‍ ആര്‍എസ്എസില്‍ അംഗത്വമെടുത്തത് വെറും 7,400 പോരാണ്. അതേസമയം 2018 ആയപ്പോഴേക്കും ഇത് 9,000 ആയി. ഈ വര്‍ഷം ജൂണ്‍ 15 ആയപ്പോള്‍ തന്നെ 7,700 പേരാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്.ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ വര്‍ഷം ആര്‍എസ്എസില്‍ അംഗത്വമെടുത്തത്. ഇതുവരെ 9,392 പേരാണ് ചേര്‍ന്നത്. രണ്ട് യൂണിറ്റുകള്‍ മാത്രമുള്ള ബംഗാളില്‍ നിരവധി പേര്‍ അംഗത്വമെടുത്തത് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പേര്‍ അംഗത്വമെടുത്ത യുപിയില്‍ 6 യൂണിറ്റുകളാണ് ആര്‍എസ്എസിനുള്ളത്.

രാജ്യത്താകമാനം ഈ വര്‍ഷം ഇതുവരെ ആര്‍എസ്എസില്‍ അംഗത്വമെടുത്തവരുടെ എണ്ണം 62,000 ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍ ഇത് 1 ലക്ഷവും 2018 ല്‍ 1,100,00 ആയിരുന്നു. യുപിയും ബംഗാളും കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ആര്‍എസ്എസില്‍ ചേര്‍ന്നിരിക്കുന്നത്. ആര്‍എസ്എസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അംഗത്വമെടുക്കാന്‍ അവസരമുണ്ട്. ഇത്തവണ മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് ആര്‍എസ്എസ് ഓള്‍ ഇന്ത്യ കണ്‍വീനര്‍ നരേന്ദ്ര താക്കുര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+