ഹിന്ദു പൂജാരിക്ക് കുത്തേറ്റു; ബംഗ്ലാദേശില്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമം
ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു പൂജാരിക്ക നേരം ആക്രമണം. പൂജാരിയെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘമാണ് ക്ഷേത്ര പൂജാരിയെ കുത്തി പരിക്കേല്‍പ്പിച്ചത്. സത്ഖിര ജില്ലയിലെ ശ്രീ ശ്രീ രാധ ഗോബിന്ദ ക്ഷേത്രത്തിലെ പൂജാരി ബാബസിന്ധു റോയിയാണ് ക്ഷേത്ര പരിസരിത്ത് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് പിന്നില്‍ മത മൗലീക വാദികളായ ഭാകരരാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
നെഞ്ചിലും പുറത്തും കുത്തേറ്റ റോയിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ക്ഷേത്ര പരിസരത്ത് ഉറങ്ങുകയായിരുന്ന പൂജാരിയെ വിളിച്ചുണര്‍ത്തി എട്ട് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞമാസം ഇതേ ജില്ലയിലുള്ള 70 വയസ്സുള്ള പൂജാരി ആനന്ദ ഗോപാല്‍ ഗാംഗുലിയെ കഴുത്തറത്ത് കൊന്നിരുന്നു.

കഴിഞ്ഞ ദിവസം ജനൈദ ജില്ലയിലെ രാധാ മോഹന്‍ ഗോപാല്‍ ക്ഷേത്രത്തിലെ പൂജാരിയായ അമ്പത് വയസ്സ്‌കാരന്‍ ശ്യാമന്തോ ദാസ് കൊല്ലപ്പെട്ടിരുന്നു. പൂജയ്ക്ക് വേണ്ടി പൂവ് ശേഖരിക്കുകയായിരുന്ന പൂജാരിയെ ബൈക്കിലെത്തിയ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
ആക്രമണങ്ങളുടെ പിന്നില്‍ ഐസിസ്, അല്‍ഖ്വയ്ദ ബന്ധങ്ങളാണെന്നാണഅ സംശയിക്കുന്നത്. കളിഞ്ഞ മാസം 11,000 പേരെയാണ് ബംഗ്ലാദേശില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം തീവ്രവാദ ബന്ധമുള്ള ഒമ്പത് പേര്‍ വെടിവെപ്പില്‍ മരിച്ചതായും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications