കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 93 ലക്ഷത്തിന്റെ ജോലി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ശമ്പളം 93 ലക്ഷം രൂപ. ദില്ലി സാങ്കേതിക സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്കാണ് ലോകം കാത്തിരിക്കുന്ന തരത്തിലുള്ള ഒരു ജോലി ലഭിച്ചിരിക്കുന്നത്.എഴുപത് ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിന്റെ ജോലി സ്വന്തമാക്കിയ മറ്റൊരു ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയുടെ റെക്കോര്‍ഡ് ആണ് ഇവിടെ തകര്‍ക്കപ്പട്ടത്.

ഹിമാന്‍ശു ജിണ്ടാല്‍ എന്ന നാലാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ഗൂഗിളില്‍ ജോലി കിട്ടിയ ഭാഗ്യവാന്‍. കഴിഞ്ഞ മാസം നടന്ന കാമ്പസ് ഇന്റര്‍വ്യൂയില്‍ ഹിമാന്‍ശുവിന്റെ കൂടെയുള്ള 11 പേര്‍ക്ക് ഉയര്‍ന്ന ശന്പളത്തില്‍ജോലി കിട്ടിയിരുന്നു. അതില്‍ എപിക് എന്ന അമേരിക്കന്‍ കമ്പനിയാണ് എഴുപത് ലക്ഷം ശമ്പളം ഒരു വിദ്യാര്‍ത്ഥിക്ക് ഓഫര്‍ ചെയ്തത്.

Google

19 ലക്ഷത്തിനും 28 ലക്ഷത്തിനും ഇടക്ക് ശന്പളമുള്ള ജോലി നേടിയ 20 വിദ്യാര്‍ത്ഥികള്‍ വേറെയും ദില്ലി സാങ്കേതിക സര്‍വ്വകലാശാലയില്‍ ഉണ്ട്. 2013 ആഗസ്റ്റ് 1 മുതലാണ് സര്‍വ്വകലാശാലയില്‍ കാമ്പസ് ഇന്റര്‍വ്യൂ തുടങ്ങിയത്.നാല്‍പത് കമ്പനികളിലായി 260 വിദ്യാര്‍ത്ഥികളാണ് ജോലി നേടിയത്.

ഗൂഗിളിനെ കൂടാതെ മൈക്രോസോഫ്റ്റ്, സാംസങ് ഇലക്ട്രോണിക്‌സ്, സാംസങ് റിസര്‍ച്ച്, അഡോബ്, വാള്‍മാര്‍ട്ട് തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളാണ് കാമ്പസ് ഇന്റര്‍വ്യൂവിന് എത്തിയിരുന്നത്.

English summary
A fourth-year Computer Science Engineering student will draw Rs. 93 lakh from his first job. The 21-year-old has been placed in Google and will be paid $115,000 annual.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X