ജെഎന്‍യു വിവാദം; അശുതോഷ്‌കുമാറും പോലീസ് കസ്റ്റഡിയില്‍
ദില്ലി: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ ജെഎന്‍യു വിലെ മറ്റൊരു വിദ്യാര്‍ഥി കൂടി പോലീസ് കസ്റ്റഡിയില്‍. അശുതോഷ് കുമാറാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇതോടെ രാജ്യദ്രോഹ കുറ്റം ആരോപിച്ച ആറില്‍ നാലുപേരെയും പോലീസ് ചോദ്യം ചെയ്തു.

ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നേരത്തെ പോലീസിനു കീഴടങ്ങിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികത്തില്‍ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തിലാണ് കനയ്യ കുമാര്‍ അടക്കമുള്ള ആറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അതേസമയം രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ കനയ്യ കുമാര്‍ അഭിഭാഷക കമ്മീഷന് മുമ്പില്‍ മൊഴി നല്‍കുന്ന ദൃശ്യം പുറത്തായിട്ടുണ്ട്. അഭിഭാഷകര്‍ തന്നെ നിലത്തിട്ട് ചവിട്ടിയെന്നും പോലീസ് നോക്കി നില്‍ക്കുകയായിരുനെന്നും കനയ്യ അഭിഭാഷക കമ്മീഷനു മുന്നില്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമണ്ടെന്നും തനിക്കെതിരെയുള്ള നീക്കം ഗൂഢാലോചനയാണെന്നും കനയ്യ മൊഴി നല്‍കി. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.












Click it and Unblock the Notifications